കാഞ്ഞങ്ങാട്:അജാനൂർ സി. ഡി.എസ്
മഴപ്പൊലിമ ഉത്സവത്തിൽ ഞാറിട്ട നെൽകൃഷിയുടെ വിളവെടുപ്പ് നടന്നു. പഞ്ചായത്ത് പ്രസിഡണ്ട് ടി.ശോഭ കൊയ്ത്തുൽസവം ഉദ്ഘാടനം ചെയ്തു.
മഡിയൻ: കേവലം പേരിനുമാത്രം ഒരു മഴപ്പൊലിമ ഉത്സവം നടത്തി, കലാകായിക പരിപാടികൾ കഴിഞ്ഞ് പിരിഞ്ഞുപോവുക മാത്രമല്ല അജാനൂർ സി.ഡി.എസ് നടത്തിയത്. പരിപാടികൾ കഴിഞ്ഞ് 5 ഏക്കർ വയലിൽ ഞാറുകൾ നട്ടതിന് ശേഷം മാത്രമാണ് അവർ വയലിൽ നിന്നും കരകയറിയത്. ഈ 5 ഏക്കർ കൂടാതെ പാലക്കി വയലിൽ 7 ഏക്കർ സ്ഥലവും സി.ഡി.എസിന്റെ നേതൃത്വത്തിൽ കൃഷി ചെയ്തിരുന്നു.തുടർന്ന് മാസങ്ങൾക്ക് ഇപ്പുറം നെല്ലുകൾ പാകമായി കൊയ്യാൻ തയ്യാറായിരിക്കുകയാണ്. അജാനൂർ സി.ഡി. എസിന്റെ നേതൃത്വത്തിൽ ജയ, നിള, നന്മ, ത്രിവേണി, ആവണി, മഹിമ, സൂര്യകാന്തി, ആതിര, തനിമ, എന്നീ ജെ. എൽ ജി ഗ്രൂപ്പുകൾ ചേർന്നാണ് നെൽകൃഷി ഒരുക്കിയത്. അജാനൂർ ഗ്രാമപഞ്ചായത്ത്, കുടുംബശ്രീ സി.ഡി.എസ്, കൃഷിഭവൻ, കൂളിക്കാട് പാടശേഖരം എന്നിവയുടെ സഹകരണത്തോടെ പുഞ്ചക്കൈമ, ഉമ, ജയ, രക്തശാലി,എന്നീ നെൽവിത്തിനങ്ങളുടെ ഞാറാണ് നെൽകൃഷിക്കായി ഉപയോഗിച്ചത്. മൊത്തം 12 ഏക്കർ പാടത്ത് ചെയ്ത നെൽകൃഷിയിൽ നിന്നും ഏകദേശം 120 ക്വിന്റൽ വിളവ് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അജാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.ശോഭ കൊയ്ത്തുൽസവം ഉദ്ഘാടനം ചെയ്തു. കർഷകർ നെൽകൃഷി നഷ്ടമാണെന്ന് പരിതപിക്കുമ്പോഴും അജാനൂർ സി.ഡി.എസിന്റെ ഈ ഉദ്യമത്തെ അഭിനന്ദിക്കുന്നു എന്നും പഞ്ചായത്തിന്റെ നേതൃത്വത്തിൽ അജാനൂർ റൈസ് എന്ന പേരിൽ പ്രത്യേക ബ്രാൻഡ് തന്നെ ഉണ്ടാക്കുമെന്നും അവർ പറഞ്ഞു. ഗ്രാമപഞ്ചായത്ത് നാലാം വാർഡ് മെമ്പർ സി. കുഞ്ഞാമിന അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. കൃഷ്ണൻ മാസ്റ്റർ, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ എ. ദാമോദരൻ, എം.ജി. പുഷ്പ, അജാനൂർ കൃഷി ഓഫീസർ സന്തോഷ് ചാലിൽ, കോളിക്കാട് പാടശേഖര സമിതി സെക്രട്ടറി എ. വി. പവിത്രൻ, കുടുംബശ്രീ വൈസ് ചെയർപേഴ്സൺ ബിന്ദു ബാബു, ബ്ലോക്ക് കോഡിനേറ്റർ
എ. രജനി, ക്ലസ്റ്റർ ലെവൽ കോഡിനേറ്റർ ബീന.കെ, രതിമോൾ, ജെ.എൽ.ജി കോഡിനേറ്റർ ടി.വി. ജയശ്രീ, എന്നിവർ സംസാരിച്ചു.സി.ഡി.എസ് ചെയർപേഴ്സൺ എം.വി.രത്നകുമാരി സ്വാഗതവും സി.ഡി.എസ് മെമ്പർ
0 Comments