കാഞ്ഞങ്ങാട്: ജില്ലയിലെ എൻഡോ സൾഫാൻ ഇരകളുടെ ദുരിതത്തിന് പരിഹാരമായി എയിംസ് കാസർഗോഡ് ജില്ലയിൽ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് നിരാഹാര സമരം നടത്തുന്ന ദയാഭായി അമ്മയുടെ ജീവൻ രക്ഷിക്കുക. എയിംസ് കാസർഗോഡ് ജില്ലയിൽ സ്ഥാപിക്കുക. അന്ധവിശ്വാസത്തിനെ തിരെ ശക്തമായ നിയമം നടപ്പിലാക്കുക എന്നി മുദ്രാ വാക്യവുമായി സി.എം.പി. - കെ.എം.എഫ്. - കെ എസ് വൈ എഫ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് ആർ ഡി.ഒ. ഓഫിസിന് മുന്നിൽ സായഹ്ന ധർണ്ണ നടത്തി.
സി.എം.പി. സെക്രട്ടറിയേറ്റ് അംഗം വി. കമ്മാരൻ ഉൽഘാടനം ചെയ്തു. കെ.എസ് വൈ എഫ് ജില്ല സെക്രട്ടറി ടി.കെ.വിനോദ് അധ്യക്ഷ വഹിച്ചു.
0 Comments