Ticker

6/recent/ticker-posts

മാന്തോപ്പ് മൈതാനിയിൽ ഐക്യദാർഢ്യജ്യാലതെളിയിച്ച് യൂത്ത് കോൺഗ്രസ്

കാഞ്ഞങ്ങാട്:എൻഡോസൾഫാൻ ദുരിതബാധിതർക്കു നീതിതേടി സെക്രട്ടറിയേറ്റിനു മുന്നിൽ സാമൂഹിക പ്രവർത്തക ദയാബായി നടത്തുന്ന നിരാഹാര സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യൂത്ത് കോൺഗ്രസ്‌ കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ  മാന്തോപ്പ് മൈതാനിയിൽ വെച്ച് ഐക്യദാർഢ്യ ജ്വാല തെളിയിച്ചു.ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ്‌ കെ. പി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ്‌ കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ്‌ ഷിബിൻ ഉപ്പിലിക്കൈ അദ്യക്ഷത വഹിച്ചു. ദളിത്‌ കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി കെ.പി മോഹനൻ,എയിംസ് ജനകീയ കൂട്ടായ്മ നേതാക്കളായ ഫൈസൽ ചേരക്കാടത്ത്, അഡ്വ. അൻവർ. പി. ഇ, മണ്ഡലം കോൺഗ്രസ്‌ ജനറൽ സെക്രട്ടറിമാരായ സുജിത് പുതുക്കൈ, മനോജ്‌ ഉപ്പിലിക്കൈ, പ്രസാദ് ഉപ്പിലിക്കൈ,വിനീത്. എച്ച്. ആർ,ഭാസ്കരൻ കല്ലഞ്ചിറ, മൈനൊരിറ്റി കോൺഗ്രസ് ജില്ലാ ചെയർമാൻ സിജോ അമ്പാട്ട്, മത്സ്യ തൊഴിലാളി കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റ്‌ ശരത്ത് മരക്കാപ്പ്, ബാലമഞ്ച് ബ്ലോക്ക്‌ ചീഫ് കോർഡിനേറ്റർ കൃഷ്ണലാൽ തോയമ്മൽ, ദളിത്‌ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പ്രതീഷ് കല്ലഞ്ചിറ,യൂത്ത് കോൺഗ്രസ്‌ കോൺഗ്രസ്‌ നേതാക്കളായ ഭവിൻ രാജ്, സനോജ്, അനീഷ്‌ മോഹൻ, സന്തോഷ്‌ തോയമ്മൽ, ധനുഷ്, സുധീഷ് തോയമ്മൽ,അക്ഷയ എസ് ബാലൻ, ഷഹനാസ്, മിഥുൻ, തുടങ്ങിയവർ ആശംസ അർപ്പിച്ചു. ആസിഫ് പോളി സ്വാഗതവും .ഡോ.ദിവ്യ നന്ദിയും പറഞ്ഞു
Reactions

Post a Comment

0 Comments