Ticker

6/recent/ticker-posts

പനിയെ തുടർന്ന് എട്ട് മാസംഗർഭിണിയായ യുവതി മരിച്ചു, കണ്ണീരിലായി നാട്

കാഞ്ഞങ്ങാട്: പനിയെ തുടർന്ന് എട്ട് മാസംഗർഭിണിയായ യുവതി മരിച്ചു,.യുവതിയുടെ മരണം നാട്ടുകാരെയാകെ കണ്ണീരിലാക്കി.
കാഞ്ഞങ്ങാട്ബദരിയ നഗറിലെ സി എച്ച് മുഹമ്മദ് കുഞ്ഞിയുടെയും ആസ്യയുടെയും മകൾ സി.എച്ച്. സുമയ്യ 31 ആണ് മരിച്ചത്. എട്ട് മാസം ഗർഭിണിയായിരുന്നു. കള്ളാ റിലെഷഫീഖിൻ്റെ ഭാര്യയാണ്. പനിയെ തുടർന്ന് ദിവസങ്ങളായി ചികിൽസയിലായിരുന്നു. പനി മൂർഛിച്ച് മംഗ്ളുരു ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. സുമയ്യയുടെ പെട്ടന്നുണ്ടായ മരണം ബദരിയ നഗറിലെയും കള്ളാ റിലുള്ള നാട്ടുകാരെയും കണ്ണീരിലാക്കി
മക്കൾ സിദ്റത്തുൽ മുൻതഹ (7) മുഹമ്മദ് ശാസിൽ (2) . സഹോദരങ്ങൾ റഫീഖ്, റംഷിദ്, ഹാരിസ്, മിസ്രിയ, നസീമ, ഫാത്തിമ, റുഖിയ, ബുഷ്റ
Reactions

Post a Comment

0 Comments