Ticker

6/recent/ticker-posts

അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കെതിരെ അണിനിരക്കണം ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ സമ്മേളനം

കള്ളാര്‍:അന്ധവിശ്വാസങ്ങള്‍ക്കും,അനാചരങ്ങള്‍ക്കുമെതിരെ അണിനിരന്ന് ശാസ്ത്രബോധവും യുക്തി ചിന്തയും പ്രചരിപ്പിക്കണമെന്ന് അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷന്‍ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. കേരളസമൂഹത്തെ ഒന്നാകെ അസ്വസ്ഥപ്പെടുത്തുന്ന വാര്‍ത്തയാണ് അടുത്തുകാലത്തായി വന്നു കൊണ്ടിരിക്കുന്നത്.ഒട്ടേറെ അന്തവിശ്വാസങ്ങളായ ആചാരങ്ങളും അനാചാരങ്ങളും തകര്‍ത്തെറിഞ്ഞ നാടാണ് കേരളം. നരബലിപോലുള്ള പാകൃതമായ കൂരകൃത്യങ്ങള്‍ ഇവിടെ ഉണ്ടായി എന്നത് അങ്ങേയറ്റം ദൗര്‍നിര്‍ഭാഗ്യകരമാണ്. നിസ്സഹായരായ ദരിദ്രസ്തികളുടെ ദുരിതങ്ങളെയും ഒറ്റപ്പെട്ട അവസ്ഥകളെയും മുതലെടുത്തുകൊണ്ടാണ് പലപ്പോഴും ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നത്. പൂജകളും വഴിപാടുകളുമെല്ലാം ഇത്തരത്തില്‍ രൂപമാറ്റം വരുന്നത് ആഗോളവല്‍ക്കരണത്തിന്റെയും, ഫ്യൂഡര്‍ ധാരണകളുടെയും സമ്മിശ്രമായപ്രതികരണമാണ്. അതിവേഗത്തില്‍ സമ്പന്നരാകാനുള്ള കുറുക്കുവഴികള്‍ അന്വേഷിക്കുന്ന മനുഷ്യര്‍ തിന്മകളുടെ അഗാധമായ ചുഴിയില്‍പ്പെടുകയാണ്. ചെറുതും വലുതുമായ നിരവധി അനാചാരങ്ങളും, അഭിചാരങ്ങളും, കേരളത്തില്‍ വ്യാപകമാകാതിരിക്കാന്‍ അതിശക്തമായ ജനകീയ ഇടപ്പെടലുകള്‍ അനിവാര്യമാണ്. സര്‍ക്കാര്‍ ആവശ്യമായ നിയമ നിര്‍മ്മാണം നടത്തി അന്ധവിശ്വാസങ്ങള്‍ തടയണം. ഇതിനായി മഹിള അസോസിയേഷന്‍ സംഘടനകളുടെ എല്ലാ തലത്തിലും വ്യാപകമായ പ്രചരണപ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

പടം........അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷന്‍ ജില്ലാ സമ്മേളനം സംസ്ഥാന സെക്രട്ടറി സി എസ് സുജാത ഉദ്ഘാടനം ചെയ്യുന്നു. (പടം സുരേന്ദ്രന്‍)


രാജപുരം
 കുടിയേറ്റ ചരിത്രമുറങ്ങുന്ന മലയോര മണ്ണില്‍ അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷന്‍ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന പ്രതിനിധി സമ്മേളനത്തിന് തുടക്കമായി. ജില്ലാ പ്രസിഡന്റ് പി സി സുബൈദ പ്രതിനിധി സമ്മേളന നഗറില്‍ പതാക ഉയര്‍ത്തിയതോടെ രണ്ടുനാള്‍ നീണ്ടുനില്‍ക്കുന്ന സമ്മേളനം  തുടങ്ങി. പതാക ഉയര്‍ത്തിയതിന് ശേഷം രക്തസാക്ഷി മണ്ഡപത്തില്‍ ആദ്യം സംസ്ഥാന നേതാക്കളും തുടര്‍ന്ന് ജില്ലാ നേതാക്കളും അതിന് പിറകിലായി പ്രതിനിധികളും പുഷ്പാര്‍ച്ചന നടത്തി. കള്ളാര്‍ അനുഗ്രഹ ഓഡിറ്റോറിയത്തില്‍ ജനാകികുട്ടി നഗറില്‍ നടക്കുന്ന പ്രതിനിധി  സമ്മേളനം സംസ്ഥാന സെക്രട്ടറി സി എസ് സുജാത ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പിസി സുബൈദ താല്‍ക്കാലിക അധ്യക്ഷയായി. സംഘാടക സമിതി ചെയര്‍മാന്‍ എം വി കൃഷ്ണന്‍ സ്വാഗതം പറഞ്ഞു. പി വി പ്രസന്ന രക്തസാക്ഷി പ്രമേയവും, ഓമനരാമചന്ദ്രന്‍ അനുശോചന പ്രമേയവും അവതരിപ്പിച്ചു. സംസ്ഥാന പ്രസിഡന്റ് സൂസന്‍ കോടി സംഘടന റിപ്പോര്‍ട്ടും, ജില്ലാ സെക്രട്ടറി എം സുമതി പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ഗ്രൂപ്പ് ചര്‍ച്ചക്ക് ശേഷം പൊതുചര്‍ച്ച ആരംഭിച്ചു. തിങ്കളാഴ്ച്ച രാവിലെയും പൊതുചര്‍ച്ച തുടരും. കേന്ദ്രകമ്മിറ്റിയംഗം പി കെ ശ്രീമതി, പി സതിദേവി, സംസ്ഥാന ട്രഷറര്‍ ഇ പത്മാവതി,  ജോയിന്റ് സെക്രട്ടറിമാരായ കെ കെ ലതിക, ടി ഗീനകുമാരി, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ എം ലക്ഷ്മി, പി പി ശ്യാമള ദേവി, പി ബേബി എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നു. സമ്മേളനം തിങ്കളാഴ്ച്ച രാവിലെ പൊതു ചര്‍ച്ചകള്‍ക്ക് ശേഷം മറുപടിയും, ജില്ലാ കമ്മിറ്റി അംഗങ്ങളുടെതെരഞ്ഞടുപ്പും, ഭാരവാഹികളുടെ തെരഞ്ഞടുപ്പും, സംസ്ഥാന സമ്മേളന പ്രതിനിധികളുടെ തെരഞ്ഞടുപ്പും നടക്കും. പകല്‍ മൂന്നിന് പ്രതിനിധി സമ്മേളനം സമാപിക്കും. തുടര്‍ന്ന് കള്ളാറില്‍ നിന്നും രാജപുരത്തേക്ക് മഹിള റാലിയും പൊതുസമ്മേളനവും നടക്കും. രാജപുരം എം സി ജോസെൈഫന്‍ നഗറില്‍ നടക്കുന്ന പൊതുസമ്മേളനം കെ കെ ഷൈലജ എംഎല്‍എ ഉദ്ഘാടനം ചെയ്യും.
Reactions

Post a Comment

0 Comments