വാതിൽ തട്ടി പുറത്തേക്ക്
തെറിച്ചു വീണ് വ്യാപാരി
മരിച്ചു കോളിച്ചാൽമാനടുക്കം കേക്കടവൻ വീട്ടിൽ സന്തോഷ് കുമാർ.കെ.കെ(.47) യാണ് മരിച്ചത്. മാലക്കല്ലിലെ അലൂമിനിയം ഫാബ്രിക്കേഷൻ ഉടമയാണ്. കൂട്ടുകാർക്കൊപ്പം കോട്ടയത്ത് ഒരു സ്വകാര്യ ചടങ്ങിൽ പങ്കെടുത്ത് നാട്ടിലേക്ക് മടങ്ങവെ അന്ത്യോദയ എക്സ്പ്രസിൽ ട്രെയിനിൻ്റെ വാതിൽ തട്ടി പുറത്തേക്ക് വീണ് മരിച്ചെന്നാണ് വിവരം.തൃശൂരിൽ വെച്ചാണ് മരണം. ചികിൽസക്കിടെ ആശുപത്രിയിൽ മരിക്കുകയായിരുന്നു. റെയിൽവെ പോലീസാണ് വിവരമറിയിച്ചത്.കോളിച്ചാലിലെ വ്യാപാരിയും മർച്ചൻ്റ് യൂണിറ്റ് പ്രസിഡൻ്റാണ്.
0 Comments