കാഞ്ഞങ്ങാട്:ഇന്ത്യൻ റെഡ്‌ക്രോസ് സൊസൈറ്റി, അഗ്നിസുരക്ഷാസേന മോട്ടോർ, വാഹന വകുപ്പ് എന്നിവ സംയുക്തമായി സിവിൽ ഡിഫൻസ് സേനാംഗങ്ങൾക്ക് പ്രഥമ ശുശ്രുഷ വാഹന അപകടങ്ങൾ എങ്ങിനെയെല്ലാം കുറയ്ക്കാം എന്നതിനെ കുറിച്ച് പരിശീലന പരിപാടി സംഘടിപ്പിച്ചു. അഗ്നിസുരക്ഷാസേന ജില്ലാ ഓഫീസർ എ ടി ഹരിദാസ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. റെഡ്‌ക്രോസ് ജില്ലാ ചെയർമാൻ എച്ച് എസ് ഭട്ട് മുഖ്യപ്രഭാഷണം നടത്തി. അഗ്നിസുരക്ഷാസേന കാഞ്ഞങ്ങാട് സ്റ്റേഷൻ ഓഫീസർ പി വി പവിത്രൻ അധ്യക്ഷം വഹിച്ചു. മോട്ടോർ വാഹന ഇൻസ്‌പെക്ടർ കെ വി പ്രേമരാജൻ, റെഡ്‌ക്രോസ് പ്രഥമ ശുശ്രുഷ പരിശീലകൻ വി സുകേശ് എന്നിവർ ക്ലാസുകൾ കൈകാര്യം ചെയ്തു. റെഡ്‌ക്രോസ് ജില്ലാ ട്രഷറർ എൻ സുരേഷ് ആശംസയർപ്പിച്ചു സംസാരിച്ചു. റെഡ്‌ക്രോസ് സൊസൈറ്റി ജില്ലാ സെക്രട്ടറി എം വിനോദ് സ്വാഗതം പറഞ്ഞു
0 Comments