കാഞ്ഞങ്ങാട്:
ക്രിയേറ്റിവ് കാഞ്ഞങ്ങാട് വയലാറിന്റെ ഓർമയ്
ക്കായി വർഷന്തോറും നൽകി വരാറുളള വയലാർ
കവിതാ പുരസ്കാരം നിള പത്മനാഭന് കണ്ണൂർ,
കാസർകോട് ജില്ലകളിലെ പ്ലസ്ടു തലം വരെയു
ള്ള മത്സരാർത്ഥികളിൽ നിന്നാണ് പ്രശസ്ത കവയിത്രി ഡോ.കെ.വി. സിന്ധു , കാസർഗോഡ് ഗവ: കോളേജിലെ മലയാളം വിഭാഗം അദ്ധ്യക്ഷ
ഡോ. ലിജി .എൻ , ഡോ.എ.എം.ശ്രീധരൻ എന്നിവരടങ്ങിയ പുരസ്കാര നിർണയ കമിറ്റിയാണ് നിള പത്മനാഭന്റെ " മാലാഖ " എന്ന കവിതാസമാഹാരം തെരഞ്ഞെടുത്തത്.മാടായി ഗവ: ബോയ്സ് വൊക്കേഷണൽ ഹയർ സെക്കണ്ടറി
സ്കൂളിലെ പ്ലസ് വൺ ഹ്യുമാനിറ്റീസ് വിദ്യാർത്ഥിനിയാണ്
നിള പത്മനാഭൻ. ഒക്ടോബർ 27 ന് കാഞ്ഞങ്ങാട് മഹാകവി പി.
സ്മാരകത്തിൽ വെച്ച് നടക്കുന്ന വയലാർ അനുസ്മരണ ചടങ്ങിൽ സംഗീതരത്നം ഡോ:കാഞ്ഞങ്ങാട് രാമചന്ദ്രൻ പുരസ്കാരം സമർപ്ണം നടത്തും പയ്യന്നൂർ കോളേജ് മലയാള വിഭാഗം അദ്ധ്യക്ഷ
ഡോ. പ്രജിത പി. വയലാർ അനുസ്മരണ പ്രഭാഷണം നടത്തും. ക്രിയേറ്റീവ് പ്രസിഡണ്ട് ജബ്ബാർ കാഞ്ഞങ്ങാട് അദ്ധ്യക്ഷത വഹിക്കും. ഡോ.എ.എം. ശ്രീധരൻ പുരസ്കാര ജേതാവിനെ
പരിചയപ്പെടുത്തും. പ്രസ് ഫോറം പ്രസിഡണ്ട് പി.
പ്രവീൺ കുമാർ,എ.ഹമീദ് ഹാജി, റിട്ട.ഡി.വൈ എസ്.പി അസിനാർ, ഇ.വി.സുധാകരൻ,അബ്ദുർ സത്താർ എന്നിവർ സംസാരിക്കും എന്ന് ഭാരവാഹികൾ അറിയിച്ചു.
കാഞ്ഞങ്ങാട് പ്രസ്സ് ഫോറത്തിൽ നടന്ന വാർത്താസമ്മേളനത്തിൽ ഡോ: എ. എം.ശ്രീധരൻ, ജബ്ബാർ കാഞ്ഞങ്ങാട്, ഇ.വി.സുധാകരൻ, എ.ഹമീദ് ഹാജി,സത്താർ ആവിക്കര,സുകുമാർ ആശിർവാദ്,പവിത്രൻ കാഞ്ഞങ്ങാട് തുടങ്ങിയവർ പങ്കെടുത്തു.
പടം: ക്രിയേറ്റീവ് കാഞ്ഞങ്ങാട് ഏർപ്പെടുത്തിയ വയലാർ കവിതാരചനാമൽസരത്തിൽ ഒന്നാം സമ്മാനം ലഭിച്ച നിള പത്മനാഭൻ
0 Comments