Ticker

6/recent/ticker-posts

ലക്ഷ്മിദേവിയുടെയും ഗണേശഭഗവാൻ്റെയും ചിത്രങ്ങൾ നോട്ടുകളിൽ പതിക്കണമെന്ന് കെജ്രരിവാൾ

ഡൽഹി: ലക്ഷ്മിദേവിയുടെയും ഗണേശ ഭഗവാൻ്റെയും ചിത്രങ്ങൾ കറൻസി നോട്ടുകളിൽ പതിക്കണമെന്നാവശ്യപ്പെട്ട് ഡൽഹി മുഖ്യമന്ത്രിയും ആംആത്മി പാർട്ടി കൺവീനറുമായ അരവിന്ദ് കെജ്രരിവാൾ. സാമ്പത്തിക രംഗത്ത് അഭിവ്യദ്ധിയുണ്ടാകാൻലക്ഷ്മിദേവിയുടെയും ഗണേശ ഭഗവാൻ്റെയും ചിത്രങ്ങൾ കറൻസി നോട്ടുകളിൽ പതിക്കണമെന്നാണ് കെജരിവാൾ ആവശ്യപ്പെട്ടിരിക്കുന്നത്. സമ്പത്ത് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാൻ ഏറെ പ്രയത്നിക്കുന്നതോടൊപ്പം ദൈവങ്ങളുടെയും ദേവതമാരുടെയും കൂടി അനുഗ്രഹം വേണമെന്ന് കെജ്രരിവാൾ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. ഇതിനായി പ്രധാനമന്ത്രിക്ക് കത്തയക്കുമെന്നും പറഞ്ഞു.കെജ്രരിവാളിൻ്റെ ആവശ്യം കബളിപ്പിക്കലാണെന്ന് ബിജെപി പ്രതികരിച്ചു
Reactions

Post a Comment

0 Comments