കാഞ്ഞങ്ങാട്
ജില്ലാ ഡ്രഗ്സ് ഇൻസ്പെക്ടറുടെ കാഞ്ഞങ്ങാട്ടെ ഓഫിസിലും മെഡിക്കൽ കോർപ്പറേഷൻ്റെ ജില്ലാ മെഡിക്കൽ സ്റ്റോറിലും വിജിലൻസ് റെയിഡ് നടത്തി. ഇന്ന് ഉച്ചയ്ക്ക് 11 മുതൽ രണ്ടു വരെയാണ് പരിശോധന. സംസ്ഥാനതലത്തിൽ നടക്കുന്ന പരിശോധനയുടെ ഭാഗമായാണിത്. ഇൻസ്പെക്ടർ സിബി തോമസ്, എ.എസ്.ഐ മാരായ വി.ടി. സുഭാഷ് ചന്ദ്രൻ, പി. വി സതീശൻ, പ്രിയ കെ നായർ എന്നിവരുടെ നേതൃത്വത്തിലാണ് റെയ്ഡ് നടന്നത്. ഡി.എം.ഒ ഓഫിസിലെ ഡോ. നിർമ്മലും സംഘത്തോടൊപ്പ മുണ്ടായിരുന്നു. രണ്ട് ഓഫീസുകളിൽ നിന്നും ക്രമക്കേടുകൾ ഒന്നും കണ്ടെത്താനായില്ലെന്ന് വിജിലൻസ് ഉദ്യോഗസ്ഥർ ഉത്തരമലബാറിനോട് പറഞ്ഞു
0 Comments