Ticker

6/recent/ticker-posts

ബലാൽസംഗക്കേസിൽഎൽദോസ് കുന്നപ്പിള്ളിലിന് മുൻകൂർ ജാമ്യം

തിരുവനന്തപുരം:ബലാല്‍സംഗക്കേസില്‍ പ്രതിയായ എല്‍ദോസ് കുന്നപ്പള്ളി എം.എല്‍.എയ്ക്ക് . മുന്‍കൂര്‍ ജാമ്യം ലഭിച്ചു.  തിരുവനന്തപുരം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ഇന്ന്  ജാമ്യമനുവദിച്ചത്. കേരളത്തിലെ ഒരു എം.എല്‍.എ ബലാല്‍സംഗക്കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി കോടതിയെ സമീപിക്കുന്നത് സമീപവര്‍ഷങ്ങളില്‍ അപൂര്‍വമായിരുന്നു. പറവൂര്‍ സ്വദേശിയും തിരുവനന്തപുരം പേട്ടയില്‍ താമസിക്കുകയും ചെയ്യുന്ന യുവതിയെ ബലാല്‍സംഗം ചെയ്തെന്ന പരാതിയാണ് കോണ്‍ഗ്രസിന്റെ പെരുമ്പാവൂര്‍ എം.എല്‍.എ എല്‍ദോസ് കുന്നപ്പള്ളിയ്ക്ക കോടതി ജാമ്യമനുവദിച്ചത്.. കേസെടുത്തതിന് പിന്നാലെ ഒളിവില്‍ പോയ എം.എല്‍.എ എവിടെയെന്ന് സ്ഥിരീകരിക്കാന്‍ അന്വേഷണസംഘത്തിന് ആയിരുന്നില്ല. അതിനിടെയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയിലെത്തുന്നത്. 

ബലാല്‍സംഗം എന്ന ഗുരുതര കുറ്റം ചുമത്തിയിട്ടുണ്ടെന്നും എം.എല്‍.എയെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യേണ്ടത് അത്യാവശ്യമെന്നും വാദിച്ച് പ്രോസിക്യൂഷന്‍ ജാമ്യാപേക്ഷയെ എതിര്‍ത്തു. ജൂലൈ മുതല്‍ പലപ്പോഴായി പീഡിപ്പിച്ചതിന് തെളിവുണ്ടെന്നും പരാതി നല്‍കിയ ശേഷം പലതരത്തില്‍ ഭീഷണിപ്പെടുത്തിയതിനാല്‍ ജാമ്യം നല്‍കുന്നത് പരാതിക്കാരിയുടെ ജീവന്‍പോലും അപകടത്തിലാക്കുമെന്ന് പ്രതിഭാഗവും ഉന്നയിച്ചിരുന്നു. കർശന ഉപാധികളോടെയാണ് എൽദോസിന് ജാമ്യമനുവദിച്ചത്
Reactions

Post a Comment

0 Comments