പ്രസവിച്ച യുവതിയുടെ
ഇരട്ട കുട്ടികൾ മരിച്ചു.ഉദുമ വലിയ വളപ്പിലെ സജിത്തിൻ്റെ ഭാര്യ മണ്ടലിപ്പാറയിലെ അശ്വതി 28യുടെ ആറ് മാസം വളർച്ചയെത്തിയ ഇരട്ട കുട്ടികളാണ് മരിച്ചത്.കുട്ടികൾ രണ്ടും പെൺകുഞ്ഞുങ്ങളാണ്. മണ്ടലിപ്പാറയിലെ വീട്ടിലായിരുന്നു യുവതിമാസം തികയാതെ പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ കൊണ്ട് പോകാനുള്ള ശ്രമത്തിനിടെ ഒരു കുട്ടിയെ വീട്ടിൽ വെച്ച് പ്രസവിച്ചു.കാസർകോട് ജനറൽ ആശുപത്രിയിലാണ് രണ്ടാമത്തെ കുട്ടിക്ക് ജന്മം നൽകിയത്. മേൽപ്പറമ്പ പോലീസ് കേസെടുത്തു.ഇൻസ്പെക്ടർ ടി. ഉത്തംദാസിൻ്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി
0 Comments