കാഞ്ഞങ്ങാട് :യൂണിവേഴ്സിറ്റി വൈസ് ചാൻസലർമാരെ പിരിച്ച് വിട്ട്
RSS വൽകരണം നടപ്പാക്കാനുള്ള ചാൻസലറുടെ
ഭരണഘടനാ വിരുദ്ധ നീക്കത്തിനെതിരെ ഡി. വൈ. എഫ്. ഐ കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് ടൗണിൽ യുവജന പ്രതിഷേധം സംഘടിപ്പിച്ചു. പരിപാടി ജില്ലാ ട്രഷറർ കെ. സബീഷ് ഉത്ഘാടനം ചെയ്തു.വിപിൻ ബല്ലത്ത് അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗങ്ങളായ അനീഷ് കുറുമ്പാലം, ഹരിത നാലപ്പാടം, യതീഷ് വാരിക്കാട്ട് എന്നിവർ സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി വി. ഗിനീഷ് സ്വാഗതം പറഞ്ഞു.
0 Comments