Ticker

6/recent/ticker-posts

നാടിനൊപ്പം ഞങ്ങളുംക്ഷേത്രസന്നിധി ലഹരി വിരുദ്ധ സന്ദേശങ്ങളുടെ സംഗമവേദിയായി

ഗുരുപുരം:ഗുരുപുരം ശ്രീ മഹാവിഷ്ണു ക്ഷേത്ര സംരക്ഷണ സമിതി അമ്പലത്തറ ശിശുസൗഹൃദ ജനമൈത്രി പോലീസിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ലഹരി വിരുദ്ധ ബോധവൽക്കരണ സദസ്സ് " നാടിനൊപ്പം ഞങ്ങളും " വേറിട്ടൊരു അനുഭവമായി. നാട്ടിലെ ക്ലബ്ബുകളലും വിവിധ രാഷ്ട്രീയ പാർട്ടി ഓഫീസുകളിലും പൊതുസ്ഥലങ്ങളിലും നടത്തി വരാറുള്ള പരിപാടികളിൽനിന്നും തികച്ചും വിഭിന്നമായി ആദ്ധ്യാത്മിക കേന്ദ്രത്തിൽ വെച്ച് ലഹരി വിരുദ്ധ പ്രതിജ്ഞയുടെ കാഹളമുയരുന്നത് അപൂർവ്വങ്ങളിൽ അപൂർവ്വവും ആത്മീയ പരിവേഷത്തിന്റെ നേർകാഴ്ച്ചയുമായി. കുട്ടികളെയും യുവതലമുറകളെയും കാർന്ന് തിന്നുന്ന ലഹരി ഉപയോഗത്തിന്നെതിരെ ശബ്ദമുയർത്താൻ ബോധവൽക്കരണ ക്ലാസുകളോടൊപ്പം ആദ്ധ്യാത്മിക വചനങ്ങളും ഉപനിഷത്തുളും  കുട്ടികൾക്കും യുവതലമുറൾക്കും പകർന്നു നൽകി  ബോധവൽക്കരിക്കണമെന്ന്‌ യോഗത്തിൽ സംസാരിച്ച വ്യക്തികൾ അഭിപ്രായപ്പെട്ടു. കോടോം- ബേളൂർ പഞ്ചായത്ത് വൈസ്  പ്രസിഡണ്ട് പി.ദാമോദരൻ ഉദ്ഘാടനം ചെയ്തു. ഗുരുപുരം മഹാവിഷ്ണു ക്ഷേത്ര പ്രസിഡണ്ട് വി.വി.രാമകൃഷ്ണൻ മാസ്റ്റർ അദ്ധ്യക്ഷം വഹിച്ചു. അമ്പലത്തറ പോലീസ് സ്റ്റേഷൻ സിവിൽ പോലീസ് ഓഫീസർ കെ.ജയചന്ദ്രൻ ലഹരി വിരുദ്ധ ക്ലാസ്സ് കൈകാര്യം ചെയ്തു. ജനമൈത്രി ബീറ്റ് പോലീസ് ഓഫിസർ വി. പ്രകാശൻ, പുല്ലൂർ- പെരിയ പഞ്ചായത്ത് അംഗങ്ങളായ എ.വി.കുഞ്ഞമ്പു, രജനി നാരായണൻ, ക്ഷേത്രമാതൃസമിതി സെക്രട്ടറി ജയ തമ്പാൻ, അനിൽ കുമാർ ചുണ്ണംകുളം തുടങ്ങിയവർ സംസാരിച്ചു. ഗുരുപുരം മഹാവിഷ്ണു ക്ഷേത്ര സെക്രട്ടറി പി ഉപേന്ദ്രൻ സ്വാഗതവും, ജോ: സെക്രട്ടറി പി. പ്രിയേഷ് നന്ദി പറഞ്ഞു.

പരിപാടികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച്  ഗുരുപുരം യൂത്ത് സ്റ്റാർ ആർട്ട്സ് ആൻ്റ് സ്പോർട്ട്സ് ക്ലബ്ബ് പ്രവർത്തർ പാറപ്പള്ളി കേന്ദ്രീകരിച്ച് ഗുരുപുരം മഹാവിഷ്ണു ക്ഷേത്രത്തിലേക്ക് നടത്തിയ ലഹരി വിരുദ്ധ കൂട്ടയോട്ടം ശ്രദ്ധേയമായി.

പടം:ഗുരുപുരം ശ്രീ മഹാവിഷ്ണു ക്ഷേത്ര സംരക്ഷണ സമിതി അമ്പലത്തറ ശിശുസൗഹൃദ ജനമൈത്രി പോലീസിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ലഹരി വിരുദ്ധബോധവൽക്കരണ ക്ലാസ്സ് കോടോം-ബേളൂർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.ദാമോദരൻ ഉദ്ഘാടനം ചെയ്യുന്നു.
Reactions

Post a Comment

0 Comments