കാഞ്ഞങ്ങാട് - ഹോസ്ദുർഗ് ടൗൺ മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സമൂഹത്തിൽ വർദ്ധിച്ച് വരുന്ന മാരകമായ വിപത്തിനെതിരെ പുതിയ കോട്ട പള്ളി മഖാം അങ്കണത്തിൽ ബോധവൽക്കരണ ക്ലാസും, കുടുംബ സംഗമവും സംഘടിപ്പിച്ചു. ലഹരി ബോധവൽക്കരണ പരിപാടി പ്രൊഫസർ ഖാദർ മാങ്ങാട് ഉദ്ഘാടനം ചെയ്തു. ജമാഅത്ത് പ്രസിഡണ്ട് അബ്ദുല്ല കുഞ്ഞി ഹാജി അദ്ധ്യക്ഷത വഹിച്ചു. കുടുംബ സംഗമം സംയുക്ത ജമാഅത്ത് പ്രസിഡണ്ട് പാ ലക്കി കുഞ്ഞാ ഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്തു. ഹോസ്ദുർഗ് എസ് ഐ സതീഷ് ബോധവൽക്കരണ ക്ലാസ് എടുത്തു. ജമാഅത്ത് ജനറൽ സെക്രട്ടറി സത്താർ, എ.ഹമീദ് ഹാജി, അബൂബക്കർ ഹാജി, കരീം കുശാൽനഗർ, കെ.ഷംസുദ്ധീൻ, പാലാട്ട് ഇബ്രാഹിം ഹാജി, റിട്ട.. ഡിവൈഎസ്പി ഹസൈനാർ, ജംഷീദ്, മൊയ്തീൻ കുഞ്ഞി, എം.കെ.റഷീദ്, അബൂബക്കർ ഹാജി, എന്നിവർ പ്രസംഗിച്ചു.പുതിയ കോട്ട ഖത്തീബ് ഉസ്താദ് ഒ പി അബ്ദുല്ല സഖാഫി, പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. ജനമൈത്രി പോലീസ് രജ്ഞിത്ത് കുമാർ, പാലക്കി ഹംസ എന്നിവർ കുടുംബ സംഗമത്തിൽ ക്ലാസ് എടുത്തു.ചടങ്ങിൽ ഇക്കഴിഞ്ഞ പ്ലസ് ടു, എസ് എസ് എൽ സി, മദ്രസ്റ്റ പൊതു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ക്യാഷ് അവാർഡ് നൽകി ആദരിച്ചു.
0 Comments