ദയാഭായിയുടെ നിരാഹാരം:കോൺഗ്രസ് ദീപം തെളിയിച്ച് ഐക്യദാർഡ്യം പ്രകടിപ്പിച്ചു
.
കാഞ്ഞങ്ങാട് : കാസർഗോഡ് ജില്ലയുടെ ആരോഗ്യ രംഗത്തെ പിന്നോക്കാവസ്ഥ പരിഹരിക്കാനും എയിംസ് കാസർഗോഡ് ജില്ലയിൽ സ്ഥാപിക്കണമെന്നാവശ്യപ്പെട്ടും സെക്രട്ടറിയേറ്റിന് മുമ്പിൽ നിരാഹാര സമരം നടത്തുന്ന ദയാഭായിക്ക് കോൺഗ്രസ് കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഐക്യദാർഡ്യം പ്രഖ്യാപിച്ച് ദീപം തെളിച്ചു.
ദയാഭായിയേയും കാസർഗോഡ് ജില്ലയേയും അപമാനിച്ച സി.എച്ച്. കുഞ്ഞമ്പുവിന്റെ പ്രസ്താവനയിൽ പ്രതിഷേധിച്ച് കോൺഗ്രസ് നഗരത്തിൽ പ്രകടനം നടത്തിയ ശേഷം ബസ്സ്റ്റാന്റിൽ മെഴുകുതിരി കത്തിച്ച് സമരത്തിന് പിന്തുണ ഐക്യദാർഡ്യം പ്രഖ്യാപിച്ചു.
ഡി.സി.സി നിർവ്വാഹക സമിതി മെമ്പർ സി.വി. ഭാവനൻ ഉൽഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് കെ.പി.ബാലകൃഷ്ണൻ ആദ്ധ്യക്ഷം വഹിച്ചു.
ബ്ലോക്ക് വൈസ് പ്രസിഡണ്ട് എൻ.കെ. രത്നാകരൻ, മുൻ നഗരസഭാ ചെയർമാൻ വി.ഗോപി, അഡ്വ.പി.ബാബുരാജ്,സിസ്റ്റർ ജയ മംഗലത്ത്, പി.കെ.ചന്ദ്രശേഖരൻ മാസ്റ്റർ,
പി.കെ.കരുണാകരൻ, എച്ച്. ബാലൻ, ഗംഗാധരൻ ,
പ്രമോദ് കെ. റാം, ചന്ദ്രശേഖരൻ , മനോജ് ഉപ്പിലിക്കൈ, എം. അലാമി, ചന്ദ്രൻ ഞാണിക്കടവ്, സുമതി, ജയശ്രീ , ഷിബിൻ ഉപ്പിലിക്കൈ തുടങ്ങിയവർ സംസാരിച്ചു. ഒ.വി.പ്രദീപൻ സ്വാഗതവും സുരേഷ് കൊട്രച്ചാൽ നന്ദിയും പറഞ്ഞു.
രാജപുരം: ജില്ലയിലെഎൻഡോസൾഫാൻ ഇരകളെ അപമാനിച്ച ഉദുമ എം എൽ എയുടെ പരാമർശത്തിനെതിരെ കള്ളാർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽപ്രതിഷേധ പ്രകടനം നടത്തി.കള്ളാർ മണ്ഡലംകോൺഗ്രസ് പ്രസിഡണ്ട് എം എംസൈമൺ,
കള്ളാർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി കെ നാരായണൻ. പി സിതോമസ് .
ജോണി .ബി അബ്ദുള്ള .
ഒടി ചക്കോ .
ഗീത പി.ബാലകൃഷ്ണൻ മാസ്റ്റർ .ഗോപി.
സജീ പ്ലാച്ചേരി . രേഖ. റോയി .വിനോദ്.
0 Comments