Ticker

6/recent/ticker-posts

മൂന്നര വയസുകാരിയെ പീഡിപ്പിച്ച യുവാവിന് 40 വർഷം കഠിന തടവും രണ്ട് ലക്ഷം പിഴയും

കാസർകോട് :മൂന്നര വയസുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ 40 വർഷം കഠിന തടവിനും രണ്ട് ലക്ഷം രൂപ പിഴയടക്കാനും കോടതി ശിക്ഷിച്ചു. ചന്തേര പൊലീസ് സ്റ്റേഷൻ പരിധിയിലെ ഷാജി (38) യെയാണ് കാസർകോട് അഡീഷണൽ ഡിസ്ട്രിക്റ്റ് ആന്റ് സെഷൻസ് കോടതി (ഒന്ന്) ജഡ്ജ് എ . മനോജ് ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ രണ്ട് വർഷം കൂടി അധിക തടവ് അനുഭവിക്കണം. ഒറ്റ വകുപ്പിലാണ് യുവാവിന് 40 വർഷം തടവ് ശിക്ഷ ലഭിച്ചത്. 2019 ജനുവരി 14 ന് പകലാണ് കേസിനാസ്പദമായ
ലൈംഗിക പീഡനമുണ്ടായത്.
 ചന്തേര പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയെ അറസ്റ്റ് ചെയ്ത് അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപിച്ചത് അന്നത്തെ ചന്തേര സബ് ഇൻസ്പെക്ടറായിരുന്ന വിപിൻ ചന്ദ്രനാണ്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. പ്രകാശ് അമ്മണ്ണായ ഹാജരായി.
Reactions

Post a Comment

0 Comments