Ticker

6/recent/ticker-posts

പുതിയ കോട്ടയിൽ ലോറിക്ക് പിന്നിൽ കാറിടിച്ചു ഒരാൾ മരിച്ചു

കാഞ്ഞങ്ങാട് :പുതിയ കോട്ടയിൽ  ലോറിക്ക് പിന്നിൽ കാറിടിച്ചുഒരാൾ മരിച്ചു. ഇന്ന് രാവിലെയാണ് അപകടം. കാസർകോട്
തളങ്കര കടവത്ത്
 സ്വദേശി മുഹമ്മദ് ഷബാബ് 25 ആണ്
മരിച്ചത്. വിനായക ടാക്കീസിന് സമീപം ബീഡിക്കമ്പനിക്ക് മുന്നിൽ 
 ഗ്യാസ് സിലിണ്ടർ കയറ്റിയ
ലോറിക്ക് പിന്നിൽ കാറിടിക്കുകയായിരുന്നു. കാർ യാത്രക്കാരൻ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. യുവാവ് തനിച്ചായിരുന്നു കാറിലുണ്ടായിരുന്നത്. എറണാകുളത്ത് നിന്നും കാസർകോട്ടേക്ക് മടങ്ങുകയായിരുന്നു കാറെന്നാണ് വിവരം.  ലോറി പെട്ടന്ന്
ബ്രേക്കിട്ട
പ്പോൾ കാർ ഇടിക്കുകയായിരുന്നു. നിർത്തിയിട്ട 
ലോറിയിൽ കാറിടിച്ചെന്നായി
രുന്നു ആദ്യ വിവരം. ഇത് ശരിയല്ലെന്ന് പിന്നീട് വ്യക്തമായി. അപകടത്തിന് കാരണമായ
ലോറിയുടെ ഡ്രൈവറുടെ
പേരിൽ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments