ബെംഗളുരു:24ാമത് കര്‍ണാടക മുഖ്യമന്ത്രിയായി സിദ്ധരാമയ്യയും ഏക ഉപമുഖ്യമന്ത്രിയായി കര്‍ണാടക പി സി സി അധ്യക്ഷന്‍ ഡി കെ ശിവകുമാറും സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റു. ഗവര്‍ണര്‍ തവര്‍ ചന്ദ് ഗെഹ്‌ലോട്ട് സത്യവാചകം ചൊല്ലിക്കൊടുത്തു. ബെംഗളുരുവിലെ ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ നടന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ വന്‍ ജനാവലിയെ സാക്ഷി നിര്‍ത്തിയാണ് സത്യപ്രതിജ്ഞാ ചടങ്ങുനടന്നത്. മല്ലികാര്‍ജുര്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ സംബന്ധിച്ചു. കൂടെ എട്ട് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. വിവിധ സമുദായ വിഭാഗങ്ങളെ പ്രതിനിധീകരിച്ച് ജി പരമേശ്വര, കെ എച്ച് മുനിയപ്പ, കെ ജെ ജോര്‍ജ്, എം ബി പാട്ടീല്‍, സതീഷ് ജര്‍ക്കിഹോളി, പ്രിയങ്ക് ഖാര്‍ഗെ, രാമലിംഗ റെഡ്ഢി, സമീര്‍ അഹമ്മദ് ഖാന്‍ എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്തതു. വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ സത്യപ്രതിജ്ഞ ചടങ്ങിന് സാക്ഷ്യം വഹിക്കാനെത്തി. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, ഉപമുഖ്യമന്ത്രി തേജസ്വി യാദവ് ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഘേല്‍, ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി സുഖ്വിന്ദര്‍ സിങ് സുഖു ഉൾപെടെ പങ്കെടുത്തു.
0 Comments