Ticker

6/recent/ticker-posts

കുട്ടി കിണറ്റിൽ വീണെന്ന് സന്ദേശം വട്ടം കറങ്ങി പൊലീസ്

കാഞ്ഞങ്ങാട്: ആൺകുട്ടി കിണറിൽ വീണുവെന്ന സന്ദേശം ലഭിച്ച പൊലീസ് വട്ടം കറങ്ങിയത് മണിക്കൂറുകളോളം.ഇന്നലെ വൈകുന്നേരം നീലേശ്വരം പൊലീസിനാണ് ഇത്തരമൊരു വിവരം ലഭിച്ചത്. പൊലീസിനെ കണ്ട് ഓടുന്നതിനിടയിൽ കിണറിൽ വീണു വെന്നാണ് പ്രചാരണമുണ്ടായത്.ചായ്യോത്ത് ഭാഗത്താണ് സംഭവമെന്ന വിവരം കേട്ട് പൊലീസ് സംഘം
അങ്ങോട്ട്
 പോയി.എന്നാൽ അവിടെ അത്തരം ഒരു സംഭവം നടന്നതായി നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല.കരിന്തളം ഭാഗത്തായിരിക്കുമോ ഉദ്ദേശിച്ചതെന്ന സംശയം ചിലർ സൂചിപ്പിച്ചപ്പോൾ ഈ ഭാഗത്തുള്ള നിരവധി നമ്പറുകളിലേക്കും പൊലീസ് വിളിച്ചു. അവിടെയും അത്തരം സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല.അതിനിടെ ചാനലുകളിൽ ഫ്ലാഷ് ന്യൂസുകൾ വരുന്നുണ്ടെന്ന പ്രചാരണവും വ്യാപകമായി. ഇതിന്റെ നിജസ്ഥിതി അറിയാൻ റിപ്പോർട്ടർമാരെയും വിളിച്ചു.അവരും  അത്തരമൊരു സംഭവം അറിഞ്ഞില്ലെന്നാണ് പറഞ്ഞത്.സംഭവമില്ലെന്നുറപ്പാക്കിയെങ്കിലും  പിന്നിൽ ആരാണെന്ന റിയാൻ പൊലീസ് അന്വേഷണം നടത്തുകയാണ്.
Reactions

Post a Comment

0 Comments