തിരുവനന്തപുരം :യുഡിഎഫിന്റെ സെക്രട്ടേറിയറ്റ് വളയല്‍ സമരത്തിനിടെ മുസ്ലിം ലീഗ് നേതാവ് ഡോ. എം.കെ. മുനീര്‍ എംഎല്‍എ കുഴഞ്ഞ് വീണു. വേദിയില്‍ സംസാരിച്ചുകൊണ്ട് നില്‍ക്കവെയാണ് എംഎല്‍എ കുഴഞ്ഞു വീണത്. വേദിയില്‍ ഉണ്ടായിരുന്ന നേതാക്കളും അണികളും ചേര്‍ന്ന് അദ്ദേഹത്തെ എഴുന്നേല്‍പ്പിച്ച് കസേരയില്‍ ഇരുത്തി. പ്രസംഗം തുടങ്ങി അധിക സമയമാവുന്നതിന് മുമ്പ് എം.കെ മുനിര്‍ കുഴഞ്ഞു വീഴുകയായിരുന്നു. സിപി ജോണ്‍ പ്രസംഗിച്ചതിന് ശേഷമാണ് മുനീര്‍ പ്രസംഗിക്കാനായി എത്തിയത്. നിലവില്‍ പ്രശ്‌നങ്ങളൊന്നുമില്ല.
0 Comments