Ticker

6/recent/ticker-posts

പുതിയകോട്ടയിൽ യുവാവിന്റെ മരണത്തിനിടയാക്കിയത് ലോറി ഡ്രൈവറുടെ അശ്രദ്ധ , പൊലീസ് കേസെടുത്തു

കാഞ്ഞങ്ങാട് :പുതിയകോട്ടയിൽ യുവാവിന്റെ മരണത്തിനിടയാക്കിയത് ലോറി ഡ്രൈവറുടെ അശ്രദ്ധ മൂലമാണെന്ന് വ്യക്തമായി.
 കാസർകോട് തളങ്കര സ്വദേശി ടി.എ. .ഖാലിദിന്റെ മകൻ ടി കെ.മുഹമ്മദ് ഷബാബ് (25) ആണ് മരിച്ചത്.

പുതിയ കോട്ട വിനായക തിയറ്ററിനു സമീപം ഇന്ന് പുലർച്ചെ 3.25ന് ആണ് അപകടം. ബിസിനസ് ആവശ്യത്തിന് കോഴിക്കോട് പോയി മടങ്ങുകയായിരുന്ന ഷബാബ് ഓടിച്ച  കാറിന്
മുന്നിൽ ഉണ്ടായിരുന്ന  ഗ്യാസ് സിലിണ്ടർ
കയറ്റിയ
ലോറി പെട്ടെന്ന് ബ്രേക്കിട്ടപ്പോൾ
 കാർ പിന്നിൽ ഇടിക്കുകയായിരുന്നു.
മൃതദേഹം കാഞ്ഞങ്ങാട് ജില്ലാശുപത്രിയിൽ മോർച്ചറിയിലാണ്.
അപകടത്തിന് കാരണമാകുന്ന രീതിയിൽ പെട്ടന്ന് ബ്രേക്കിട്ട
ലോറി ഡ്രൈവർക്കെതിരെ
ഹോസ്ദുർഗ് പൊലീസ് കേസെടുത്തു. ലോറി കസ്റ്റഡിയിലെടുത്തു.
Reactions

Post a Comment

0 Comments