Ticker

6/recent/ticker-posts

ഹോട്ടൽ മാലിന്യം തള്ളുന്നതിനിടെ രണ്ടംഗ സംഘം പിടിയിൽ

കാഞ്ഞങ്ങാട്:ഹോട്ടൽ മാലിന്യം തള്ളാൻ എത്തിയവരെ നാട്ടുകാർ പിടികൂടി.ഇന്നലെ രാത്രി നെല്ലിത്തറയിലാണ് സംഭവം.സംഭവവുമായി ബന്ധപ്പെട്ട് പാറപ്പള്ളി കാട്ടിപ്പാറയിലെ എം. ഇബ്രാഹിം 52 ,പാണത്തൂർ ചിറങ്കടവിലെ കെ എം സത്താർ 48  എന്നിവർക്കെതിരെ 
ഹോസ്ദുർഗ് പൊലീസ് കേസെടുത്തു.രാത്രി 10 മണിയോടെ സ്കൂട്ടറിലാണ് മാലിന്യവു മായെത്തിയത്.റോഡരികിലെ ഓവുചാലിൽ ഒഴുക്കി വിടാൻ ശ്രമിക്കുന്നതിനിടെയാണ് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്.പിന്നീട് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.സ്കൂട്ടർ  കസ്റ്റഡിയിലെടുത്തു.
Reactions

Post a Comment

0 Comments