Ticker

6/recent/ticker-posts

ദളിത് വിദ്യാർത്ഥിയുടെ മുടി മുറിച്ച കേസിൽ അധ്യാപികക്ക് ജാമ്യം, നടപടി അച്ചടക്കം മുൻനിർത്തിയെന്ന് ഹൈക്കോടതി

കാഞ്ഞങ്ങാട്: സ്കൂൾ അസംബ്ലിയിൽ വച്ച്പട്ടികവർഗ വിദ്യാർത്ഥിയുടെ മുടി  മുറിച്ച സംഭവത്തിൽ  പ്രതിയായ പ്രഥമാധ്യാപികയ്ക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം നൽകി.കോട്ടമല എം.ജി.എം.യു.പി സ്കൂൾ പ്രഥമാധ്യാപിക ഷെർലി ജോസഫിനാണ് ജസ്റ്റിസ് കെ ബാബു ഉപാധികളോടെ ജാമ്യം അനുവദിച്ചത്.അച്ചടക്കം മുൻനിർത്തിയാണ്    അധ്യാപികയുടെ നടപടിയെന്നും കുറ്റം ചെയ്യണമെന്ന ഉദ്ദേശത്തോടെ യല്ലെന്നും മുൻകൂർ ജാമ്യ നൽകിക്കൊണ്ട് ഹൈക്കോടതി വ്യക്തമാക്കി. 27ന് അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകണമെന്നും അറസ്റ്റ് ചെയ്താൽ വ്യവസ്ഥകളോടെ ജാമ്യം നൽകണമെന്നുമാണ് ഉത്തരവ്. പരസ്യമായി മുടി മുറിച്ചത് വിദ്യാർത്ഥിയുടെ അന്തസിനും ആത്മാഭിമാനത്തിനും ക്ഷതമേൽപ്പിച്ചുവെന്നാണ് ആരോപണം. ഇതിന് പട്ടികജാതി പട്ടികവർഗ പീഡന നിയമം ബാധകമല്ല. ജുവനൈൽ നിയമം ബാധകമാകുന്ന കുട്ടികളോടുള്ള ക്രൂരതയായി കണക്കാക്കാനാകില്ലെന്നും  ഹൈക്കോടതി നിരീക്ഷിച്ചു. ചിറ്റാരിക്കൽ പൊലീസാണ് അധ്യാപികയ്ക്കെതിരെ കേസെടുത്തത്. തുടർന്ന് സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയെങ്കിലും തള്ളിയതോടെയാണ് ഹൈക്കോടതിയെ സമീപിച്ചത് കഴിഞ്ഞവർഷം  ഒക്ടോബർ 19 നാണ്  സംഭവം.
Reactions

Post a Comment

0 Comments