നീലേശ്വരം : പള്ളിക്കര സ്വദേശിയായ എയർഫോഴ്സ് ഉദ്യോഗസ്ഥൻ ഗുജറാത്തിൽ വാഹനാപകടത്തിൽ മരിച്ചു. പള്ളിക്കര ലക്ഷ്മി നാരായണ ക്ഷേത്ര പരിസരത്തെ ഈയക്കാട്ട് ദാമോദരന്റെ മകൻ ഉണ്ണി ദാമോദരൻ 41 ആണ് മരിച്ചത്. സുഹൃത്തുക്ക
ളോടൊപ്പം
സഞ്ചരിച്ച വാഹനത്തിന് കുറുകെ നായ ചാടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട വാഹനം മറിഞ്ഞതായാണ് വിവരം.
മൃതദേഹം നാളെ നാട്ടിലേക്ക് കൊണ്ടുവരാൻ ശ്രമം നടക്കുന്നു. മാതാവ് എൻ.വി. ലത .
ഭാര്യ: ഹരിത മകൻ : നവയുഗ് .
0 Comments