Ticker

6/recent/ticker-posts

കാണാതായ യുവതിയും 10 വയസുള്ള മകളും ചെന്നൈയിൽ

കുറ്റിക്കോൽ : ബേഡകത്ത് നിന്നുംകാണാതായ യുവതിയും 10 വയസുള്ള മകളും ചെന്നൈയിൽ ഉള്ളതായി വിവരം.
ബേഡകം പൊലീസ് സ്റ്റേഷൻ പരിധിയിൽ  ഫെബ്രുവരി 17 മുതലാണ് 33 കാരിയായ യുവതിയെയും മകളെയും കാണാതായത്.
ചട്ടഞ്ചാലിലെ ബന്ധുവീട്ടിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് യുവതി മകളെയും കൂട്ടി രാവിലെ വീട്ടിൽ നിന്നിറങ്ങിയത്. പിന്നീട് ബന്ധുവീട്ടിലേക്ക് വിളിച്ചപ്പോൾ അവിടെ എത്തിയില്ലെന്ന മറുപടിയാണ് ലഭിച്ചത്.
ഇതോടെ പലയിടങ്ങളിലും അന്വേഷണം നടത്തിയെങ്കിലും യുവതിയെയും കുട്ടിയെയും കുറിച്ച് യാതൊരു വിവരവും ലഭിച്ചില്ല. ഇതേ തുടർന്ന് ബന്ധുക്കൾ ബേഡകം പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. സൈബർ സെല്ലിൻ്റെ സഹായത്തോടെ 
പൊലീസ് അന്വേഷണം നടത്തിയതിലാണ് യുവതിയും മകളും
 ചെന്നൈയിലാണെന്ന വിവരം ലഭിച്ചത്. പൊലീസ് ഇവരുമായി ബന്ധപെട്ടിട്ടുണ്ട്. സ്റ്റേഷനിൽ ഹാജരാകാൻ നിർദ്ദേശിച്ചിട്ടുണ്ട്. 
Reactions

Post a Comment

0 Comments