കാഞ്ഞങ്ങാട് :ജില്ലാശുപത്രി ക്ക് മുന്നിൽ അപ്രോച്ച് റോഡുകളെ ബന്ധിപ്പിച്ച് ഓവർബ്രിഡ്ജ് വേണമെന്ന്
ആവശ്യപെട്ട്
എയിംസ് കൂട്ടായ്മ നൽകിയ
ഹരജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. സംഘാടകർ അറിയിച്ചു.
എയിംസ് കാസർകോട് ജനകീയ കൂട്ടായ്മ ഹൈക്കോടതി അഭിഭാഷകൻ സുബീഷ് ഹൃഷികേഷ് മുഖേന ഹരജി നൽകുകയായിരുന്നു.
നിലവിൽ ദേശീയ പാത അതോറിറ്റി പണിയാൻ തീരുമാനിച്ച അഞ്ച് മീറ്ററോളം ഉയരത്തിൽ കാൽനടക്ക് മാത്രമായുള്ള മേൽപ്പാലത്തിന് പകരം ഭൂമിയുടെ ലെവലിൽ വാഹനങ്ങൾക്ക് കൂടി ഉപയോഗിക്കാൻ പറ്റുന്ന രീതിയിൽ പാലം പണിത് അപ്രോച്ച് റോഡുകൾ തമ്മിൽ ബന്ധിപ്പിക്കാൻ നിർദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ടു . ഹരജി ഫയലിൽ സ്വീകരിച്ച ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ 10 ദിവസത്തിനുള്ളിൽ മറുപടി കോടതിയിൽ റിപ്പോർട്ടായി സമർപ്പിക്കണമെന്ന് ദേശീയപാതാ അതോറിറ്റിക്ക് നിർദ്ദേശം നൽകി. ജില്ലാശുപത്രി അധികൃതർ എന്ത് കൊണ്ട് ഇങ്ങിനെ ഒരു ആവശ്യവുമായി മുന്നോട്ട് വന്നില്ല എന്നും കോടതി നിരീക്ഷിച്ചു.
എയിംസ് കാസർകോട് ജനകീയ കൂട്ടായ്മ വിവിധ സർക്കാർ വകുപ്പുകളിൽ പരാതികളും നിവേദനങ്ങളും നൽകുകയും ആശുപത്രിക്ക് മുന്നിൽ ആവശ്യം ഉന്നയിച്ച് ധർണ നടത്തുകയും ചെയ്തു. ഫലം കാണാത്ത സാഹചര്യത്തിലാണ് ഹൈക്കോടതിയെ സമീപിച്ചത്. രോഗികൾക്കും നാട്ടുകാർക്കും അനുകൂലമായ വിധിയുണ്ടാകുമെന്ന് വിശ്വസിക്കുന്നതായി കൂട്ടായ്മ പ്രസിഡൻ്റ് ഗണേഷ് അരമങ്ങാനം, ജനറൽ സെക്രട്ടറി മുരളീധരൻ പടന്നക്കാട്, ട്രഷറർ സലീം സന്ദേശം ചൗക്കി, കോർഡിനേറ്റർ ശ്രീനാഥ് ശശി എന്നിവർ പറഞ്ഞു.
0 Comments