ചിറ്റാരിക്കാൽ :യു.കെ യിലേക്ക് വിസ നൽകാമെന്ന് പറഞ്ഞ് യുവതിയുടെ 16 ലക്ഷത്തിലേറെ രൂപ തട്ടിയെടുത്തു. പരാതിയിൽ ചിറ്റാരിക്കാൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഭീമനടി കുറുക്കൂട്ടി പൊയിലെ സിജോ
ജോസഫിൻ്റെ ഭാര്യ ഷിംന ബേബി 29 യുടെ പരാതിയിൽ സി.കെ. ജോസഫ് എന്ന ആൾക്കെതിരെയാണ് കേസ്. യു.കെ യിലേക്ക് വിസ നൽകാമെന്ന് പറഞ്ഞ് സ്പോൺസർഷിപ്പ് സർട്ടിഫിക്കറ്റ് വാട്സാപ്പിൽ അയച്ച് കൊടുത്ത് വിശ്വസിപ്പിച്ചു. 2023 ആഗസ്റ്റ് മുതൽ പലതവണ കളിലായി 168 5000 രൂപ വാങ്ങി വഞ്ചിച്ചെന്ന പരാതിയിലാണ് കേസ്.
0 Comments