കാഞ്ഞങ്ങാട് :കാഞ്ഞങ്ങാട് സൗത്ത് ദേശീയ പാതയിൽ ലോറിയും മൂന്ന് കാറുകളും അപകടത്തിൽപ്പെട്ട് രണ്ട് പേർക്ക് പരിക്കേറ്റു. ഇന്നലെ രാത്രി 10.45 നാണ് അപകടം. കാഞ്ഞങ്ങാട്ടി ടൗൺ ഭാഗത്ത് നിന്നും നീലേശ്വരം ഭാഗത്തേക്ക് പോവുകയായിരുന്ന കരിന്തളം പെരിയങ്ങാനം മീർങ്ങാനം പുതിയ പുരയിൽ
കെ.കെ. രാജേഷ് 40 ഓടിച്ച കാറിന് പിന്നിൽ ലോറിയിടിക്കുകയും ഈ കാർ മുന്നിലുണ്ടായിരുന്ന മറ്റ് രണ്ട് കാറുകളിലിടിക്കുകയായിരുന്നുവെന്ന് പറയുന്നു. രാജേഷിൻ്റെ കാറിൽ യാത്ര ചെയ്തിരുന്ന മിനി, അൽഫോൺസ എന്നിവർക്കാണ് പരിക്ക് പറ്റിയത്. ലോറി നിർത്താതെ ഓടിച്ചു പോയി. ഹോസ്ദുർഗ് പൊലീസ് കേസെടുത്തു.
0 Comments