പരപ്പ : കമ്മാടത്തെ പരേതനായ സി .എച്ച്. അബൂബക്കർ ഹാജിയുടെ മകൻ സി .കെ . നാസർ 57അന്തരിച്ചു.
പരപ്പ യിലെ ആദ്യ കാല വ്യാപാരിയാണ്.
കമ്മാടത്തെ വീട്ടു പറമ്പിൽ തൊഴിലാളികൾക്കൊപ്പം ചേർന്ന് ജോലി ചെയ്യവെ അസ്വസ്ത്ഥ
അനുഭവപ്പെട്ട നാസറിനെ ഒരാഴ്ച മുൻപ് കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിയിലും പിന്നീട് കണ്ണൂർ മിംസിലും പ്രവേശിപ്പിച്ചിരുന്നു.
ഇന്നുച്ചക്കാണ് അന്ത്യം.
പത്തു ദിവസം മുമ്പ് നടന്ന കൂളിയങ്കാൽ മുഹിയുദ്ദീൻ ജുമാ മസ്ജിദ് ഉദ്ഘാടനത്തിൽ സജീവ സാന്നിധ്യമായിരുന്നു.
ഏറെക്കാലം ദുബൈയിലെ സ്വീറ്റ്സ് കമ്പനിയിൽ ജോലി ചെയ്ത നാസർ ജോലി ഉപേക്ഷിച്ച് നാട്ടിലെത്തിയ പ്രവാസിയാണ്. മാതാവ്:
പരേതയായ ഖദീജ.ഭാര്യ: കൂളിയങ്കാലിലെ സമീറ . സഹോദരങ്ങൾ:
പരപ്പയിലെ വ്യാപാരി അഹമ്മദ് കുഞ്ഞി, അസീസ്, റുഖിയ, സുബൈദ, സാജിദ, റസിയ .
0 Comments