കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ട
മടിക്കൈ സ്വദേശിയായ യുവാവിന്റെ മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വിദഗ്ധ
പോസ്റ്റ്മോർട്ടം ചെയ്തു.
പുതിയ കോട്ട വിനായക ജംഗ്ഷന് സമീപത്തെ ഹോട്ടലിൽ മരിച നിലയിൽ കണ്ടമടിക്കൈ മേക്കാട്ട് സ്കൂളിന് സമീപത്തെ അരീക്കര അനൂപ് 35 ആണ് മരിച്ചത്. ഗുരുതരമായ കരൾ രോഗത്തെ
തുടർന്നാണ് മരണമെന്നാണ് പ്രാഥമിക വിവരം. ഛർദ്ദിച്ച രക്തമാണ് സമീപം കാണപെട്ട തെന്നാണ് പ്രാഥമിക നിഗമനം. തലയിൽ കാണപെട്ട മുറിവ് മരണത്തിന് കാരണമാകുന്നത
ല്ലെന്നാണ് കണ്ടെത്തൽ. വീഴ്ചയി
ലോമറ്റൊ സംഭവിച്ചതാകാം മുറിവെന്നാണ് നിഗമനം.
ഇന്നലെ രാത്രിയാണ്
ഹോട്ടൽ മുറിയിൽ യുവാവിനെ മരിച്ച നിലയിൽ
കണ്ടത്.
അനൂപ് ഈ ഹോട്ടലിലെ റിസപ്ഷൻ ജീവനക്കാരനാണ്. എന്നാൽ പത്ത് ദിവസത്തോളമായി യുവാവ് ജോലിയിൽ പ്രവേശിച്ചിരുന്നില്ല. കുറച്ച് ദിവസമായി അനൂപ് ഈ ഹോട്ടൽ മുറിയിൽ താമസിച്ച് വരികയായിരുന്നു. മൃതദേഹത്തിന രികിൽ രക്തം ഒഴുകിയ നിലയിൽ കണ്ടതും
0 Comments