കാഞ്ഞങ്ങാട് : ഇലക്ട്രിസിറ്റി സെക്ഷൻ ഓഫീസിൽവിളിച്ചാൽ
ഫോൺ എടുക്കാറില്ലെന്നവ്യാപക പരാതിയിൽ ഇലക്ട്രിസിറ്റി സെക്ഷൻ ഓഫീസിൽ വിളിച്ചാൽ ഫോണെടുക്കാൻ നിർദ്ദേശം നൽകി.
സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷനും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും സംസ്ഥാന വൈദ്യുതി ബോര്‍ഡ് ലിമിറ്റഡും സംയുക്തമായി ഇന്ന് കാഞ്ഞങ്ങാട്ട്
നടത്തിയ ബോധവൽക്കരണ പരിപാടിയിലാണ് ഉപഭോക്താക്കൾ
ഫോൺ എടുക്കുന്നില്ലെന്ന
പ്രശ്നങ്ങൾ അവതരിപ്പിച്ചത്.
ഗാർഹിക കണക്ഷൻ മുതൽ സുരക്ഷ വരെ വിശദമായി ചർച്ച ചെയ്തു. സ്റ്റേറ്റ് ഇലക്ട്രിസിറ്റി ഓംബുഡ്സ്മാൻ എസ്. കെ. നായർ കമ്മീഷൻ കൺസൾട്ടൻ്റ് സി. പി .ചന്ദ്രൻ വിഷയാവതരണം നടത്തി. വോൾട്ടേജ് ക്ഷാമം, വൈദ്യുതി മുടക്കം, ഇലക്ട്രിസിറ്റി സെക്ഷൻ ഓഫിസുകളിൽ വിളിച്ചാൽ ഫോൺ എടുക്കാത്ത പ്രശ്നങ്ങൾ, വൈദ്യുതി ലൈൻ ഷിഫ്റ്റ്, കാർഷികാവശ്യത്തിനുള്ള വൈദ്യുതി വിഛേദിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, കാഞ്ഞങ്ങാട്ട് ഭൂഗർഭ കേബിൾ ഉപയോഗ ക്ഷമമാക്കാത്തത്, ഹൈടെൻഷൻ കണക്ഷൻ ലഭിക്കുന്നതിനുള്ള കാല താമസം എന്നിങ്ങനെ വിവിധങ്ങളായ പരാതികളാണ് ഉപഭോക്താക്കൾ ഉന്നയിച്ചത്.
നിലവിൽ രണ്ട് മാസത്തിൽ നൽകുന്ന കെഎസ്ഇബി വൈദ്യുതി ബില്ലുകൾ ഒരു മാസത്തിൽ നൽകുക, കാഞ്ഞങ്ങാട് ടൗണിലെ ഇടയ്ക്കിടെ ഉണ്ടാകുന്ന വൈദ്യുതി തടസം, ഇലക്ട്രിസിറ്റി ഓഫിസുകളിൽ ഫോൺ വിളിച്ചാൽ എടുക്കാത്ത പ്രശ്നങ്ങൾ കോട്ടച്ചേരി മേൽപ്പാലത്തിലെ തെരുവിളക്കുകൾക്ക് വൈദ്യുതി കണക്ഷൻ ഇല്ലാത്ത പ്രശ്നം എന്നിവ എ ഹമീദ് ഹാജി ചുണ്ടിക്കാട്ടി.
ഒരു കോടി ഉപഭോക്താക്കൾ പ്രതി മാസ ബില്ലിങിലേക്ക് വന്നാലുണ്ടാകുന്ന സാങ്കേതിക പ്രശ്നങ്ങൾ സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ അംഗം അഡ്വ.എ.ജെ.വില്‍സണ്‍
ഉപഭോക്താക്കളെ ബോധ്യപ്പെടുത്തി. ഇലക്ട്രിസിറ്റി ഓഫിസുകളിൽ ഫോൺ വിളിച്ചാൽ കൃത്യമായും എടുക്കണമെന്നും ഇത് എല്ലായിടങ്ങളിലും കേൾക്കുന്ന പരാതിയാണ്. അത് പരിഹരിക്കണം. കൺസ്യൂമർ വാട്സാപ് ഗ്രൂപ്പുകൾ ആരംഭിക്കണമെന്നും ഉദ്യോഗസ്ഥർക്ക് അദ്ദേഹം നിർദ്ദേശം നൽകി. ബല്ലാ കടപ്പുറത്തെ ഉപഭോക്താവിൻ്റെ വീട്ടിലേക്കുള്ള വൈദ്യുതി കണക്ഷൻ അദ്ദേഹത്തിൻ്റെ പിതാവിൻ്റെ പേരിൽ ആണെന്നും മരണ സർട്ടിഫിക്കറ്റ് ഇല്ലാത്തതിനാൽ കണക്ഷൻ തൻ്റെ പേരിലേക്ക് മാറ്റാൻ സാധിക്കുന്നില്ലെന്നുമുള്ള പരാതിയിൽ എത്രയും പെട്ടെന്ന് നടപടി സ്ഥീകരിക്കണമെന്ന് വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ അംഗം അഡ്വ.എ.ജെ.വില്‍സൺ ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു.
മടിക്കൈയിൽ കെഎസ്ഇബിയുടെ സെക്ഷൻ ഓഫീസ് തുടങ്ങണമെന്ന ആവശ്യവും ചർച്ചയിൽ ഉയർന്നു. മടിക്കൈ , ചെർക്കള സെക്ഷൻ ഓഫീസുകൾക്ക് നിർദ്ദേശം സമർപ്പിച്ചിട്ടുണ്ട്. എന്നാൽ പുതിയ സെക്ഷനെക്കാൾ ആവശ്യം പുതിയ സബ് സ്റ്റേഷനുകൾ ആണെന്ന് ഡപ്യൂട്ടി ചീഫ് എഞ്ചിനീയർ പറഞ്ഞു.. കാഞ്ഞങ്ങാട് നഗരത്തിൽ വർഷങ്ങൾക്കുമുമ്പ് സ്ഥാപിച്ച
ഭൂഗർഭ കേബിൾ ചാർജ് ചെയ്യുന്ന വിഷയത്തിൽ കെ എസ് ഇ ബിയുടെ കൃത്യമായ ഇടപെടൽ വേണമെന്ന്
വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ അംഗം അഡ്വ.എ.ജെ.വില്‍സണ്‍ വ്യക്തമാക്കി.
മയിലാട്ടിയിൽ നിന്നും വിദ്യാനഗറിലേക്ക് നിലവിലുള്ളത് 110 കെവി സിംഗിൾലൈൻ മാത്രമാണെന്നും ഇത് ഡബിൾ ലൈൻ ആക്കാനുള്ള ശ്രമത്തിലാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. ഇതോടെ ഈ മേഖലയിലെ വൈദ്യുതി പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. പനങ്കാവ് പാടശേഖരത്തിൽ ജലസേചനത്തിനുള്ള വൈദ്യുതി വിഛേദിച്ചത് പാടശേഖരസമിതി പ്രതിനിധികൾ ഉന്നയിച്ചു.
0 Comments