മോദരൻ പറഞ്ഞു. നെല്ല്, തെങ്ങ്, കമുക്, റബ്ബര്‍, വാഴ, പച്ചക്കറികൾ, സുഗന്ധവ്യജ്ഞനങ്ങൾ എന്നിവയെല്ലാം വീട്ടാവശ്യങ്ങൾക്കും കൃഷി ചെയ്തു വരുന്നു. 11 ഓളം പാടശേഖരസമിതികളുണ്ട് തെങ്ങിന്‍ തോട്ടങ്ങളും റബ്ബര്‍ തോട്ടങ്ങളുമുണ്ട്. ഇവയെ നിലനിര്‍ത്തിപ്പോരുന്നതിന് കര്‍ഷകരെ സഹായിക്കുന്ന പദ്ധതികൾ ജനകീയാസൂത്രണ കാലം മുതല്‍ നടപ്പിലാക്കി വരുന്നുണ്ട്. സംയോജിത പദ്ധതി എന്ന രീതിയില്‍ 9 ലക്ഷം രൂപയോളം തുക വകയിരുത്തിയിട്ടുണ്ട്. തെങ്ങ് കൃഷി വികസനത്തിന് 5 ലക്ഷം രൂപയുമാണ് വകയിരുത്തിയിട്ടുള്ളത്. വാഴകൃഷിയ്ക്ക് 4 ലക്ഷം രൂപയും പച്ചക്കറി വികസനത്തിന് 1 ലക്ഷം രൂപയും , കിഴങ്ങ് വിളകൾക്ക് 4 ലക്ഷം രൂപയും, പുഷ്പകൃഷി മുതലായവയ്ക്കും തുക വകയിരുത്തിയിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനം അറിയുന്നതിന് വെതര്‍ സ്റ്റേഷന്‍ സ്ഥാപിക്കുന്നതില്‍ 5 ലക്ഷം രൂപയും വകയിരുത്തുന്നു. അയ്യങ്കാവ് നീര്‍ത്തട മാനേജ്മെന്റിന് 1 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. പശു വിതരണം, വനിതകൾക്ക് മുട്ടകോഴി വിതരണം, മരുന്ന് വാങ്ങല്‍ എന്നിവയ്ക്കായി 22 ലക്ഷത്തോളം തുക വകയിരുത്തിയിട്ടുണ്ട്.
പട്ടികജാതി വിഭാഗങ്ങൾക്ക് മുട്ടക്കോഴി വിതരണത്തിന് 2 ലക്ഷം രൂപ മുഴുവന്‍ സബ്സിഡിയായി വകയിരുത്തിയിട്ടുണ്ട്. പട്ടികജാതി വിദ്യാര്‍ത്ഥികൾക്ക് സ്കോളര്‍ഷിപ്പ് , ഫര്‍ണിച്ചര്‍, വയോജനങ്ങൾക്ക് കട്ടില്‍, പെണ്‍കുട്ടികൾക്ക് വിവാഹധനസഹായം, വാട്ടര്‍ടാങ്ക് എന്നിവയ്ക്കായി 33 ലക്ഷം രൂപയാണ് വകയിരുത്തിയിട്ടുള്ളത്.
അതിദരിദ്ര്യ പദ്ധതിയ്ക്ക് 1 ലക്ഷം രൂപയും വകയിരുത്തുന്നു. അങ്കണ്‍വാടി പോഷകാഹാരത്തിന് 30 ലക്ഷത്തി പത്തായിരം രൂപയും വകയിരുത്തിയിട്ടുണ്ട്. ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്നവര്‍ക്ക് സ്കോളര്‍ഷിപ്പിനായി ഒന്‍പത് ലക്ഷത്തിതൊണ്ണൂറായിരം രൂപയും വകയിരുത്തുന്നു. വയോജനങ്ങൾക്കും കിടപ്പ് രോഗകൾക്കും കട്ടില്‍ നല്‍കുന്നതിനും പോഷകാഹാര കിറ്റ് വിതരണത്തിനുമായി 9 ലക്ഷം രൂപ വകയിരുത്തുന്നു. ആയുര്‍വ്വേദ ഡിസ്പെന്‍സറിയിലേയ്ക്ക് മരുന്ന് വാങ്ങിക്കുന്നതിനും, ഫര്‍ണിച്ചര്‍ ലാപ്ടോപ്പ് എന്നിവ വാങ്ങിക്കുന്നതിനും 10 ലക്ഷത്തില്‍പ്പരം തുക അനുവദിച്ചിട്ടുണ്ട്. ബേളൂര്‍, എരുമക്കുളം ഹോമിയോ ഡിസ്പെന്‍സറികളിലേയ്ക്ക് മരുന്ന് വാങ്ങുന്നതിനും, ലാപ്ടോപ്പ്, ഫര്‍ണിച്ചര്‍ എന്നിവ വാങ്ങിക്കുന്നതിനും കൂടി നാല് ലക്ഷത്തി എഴുപത്തിയഞ്ചായിരം രൂപ വകയിരുത്തിയിട്ടുണ്ട്. എണ്ണപ്പാറ ആരോഗ്യകേന്ദ്രത്തിന് മരുന്ന് വാങ്ങല്‍, പാരാമെഡിക്കല്‍ ജീവനക്കാരുടെ സേവനം ലഭ്യമാക്കല്‍ , എന്നിവയ്ക്ക് ഒന്‍പത് ലക്ഷത്തി അന്‍പതിനായിരം രൂപയും
വനിതകൾക്ക് മെന്‍സ്ട്രുവല്‍ കപ്പ് വിതരണത്തിനായി എട്ട് ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. ബസ്റ്റാന്റ് ലോണ്‍ തിരിച്ചടവിനായി 72 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.
ഭവനപുനരുദ്ധാരണം ജനറല്‍ വിഭാഗത്തില്‍ 38ലക്ഷം രൂപയാണ് 2024-25 വര്‍ഷത്തില്‍ വകയിരുത്തിയിട്ടുള്ളത് . ലൈഫ് ഭവനപദ്ധതിയ്ക്ക് 66 ലക്ഷം രൂപയും, എസ് ടി വിഭാഗത്തിന് 19 ലക്ഷം രൂപയുമാണ് വകയിരുത്തിയിട്ടുള്ളത്. വിവിധ കുടിവെള്ള പദ്ധതികൾക്കായി 31 ലക്ഷത്തി എഴുപത്തിഅഞ്ച് ആയിരം രൂപയും പദ്ധതിയില്‍ വകയിരുത്തിയിട്ടുണ്ട്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങൾക്കും അറ്റകുറ്റ പണികൾക്കുമായി 55 ലക്ഷത്തി എണ്‍പത്തി ഒന്‍പതിനായിരം രൂപയുമാണ് വകയിരുത്തിയിട്ടുള്ളത്. പറക്കളായി സ്കൂൾ, വിജയപുരം കൃഷി വിജ്ഞാന കേന്ദ്രം എന്നിവയുടെ അറ്റകുറ്റ പണികൾക്കായി 15 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.
അങ്കണവാടി കെട്ടിടങ്ങളുടെ അറ്റകുറ്റ പണികൾക്കായി 17 ലക്ഷത്തി ഇരുപതിനായിരം രൂപയും വകയിരുത്തുന്നു. അങ്കണ്‍വാടി കെട്ടിട നിര്‍മ്മാണങ്ങൾക്കായി 3 ലക്ഷം രൂപയും അട്ടക്കണ്ടം ഗ്രാമസേവാ കേന്ദ്രം നിര്‍മ്മാണത്തിനായി 10 ലക്ഷം രൂപയും ലകയിരുത്തിയിട്ടുണ്ട്. ക്ലീനിപ്പാറ പട്ടിക വര്‍ഗ്ഗ കോളനി കമ്മ്യൂണിറ്റി ഹാളിന് കോര്‍പ്പസ് ഫണ്ടില്‍ നിന്നും 20 ലക്ഷം രൂപയുമാണ് വകയിരുത്തിയിട്ടുള്ളത്. വിവധ വാര്‍ഡുകളുടെ റോഡ് ടാറിംഗിനായി 2 കോടി 79 ലക്ഷം രൂപയാണ് പശ്ചാത്തലമേഖലയില്‍ വകയിരുത്തിയിട്ടുള്ളത് .
നിര്‍ബന്ധമായി വകയിരുത്തേണ്ട പദ്ധതികൾ മറ്റ് ഇതര ചിലവുകൾ എന്നിവയ്ക്ക് കൂടി ഫണ്ട് വകയിരുത്തിയിട്ടുണ്ട്. പദ്ധതി വിഹിതം ആകെ 2 കോടി 61 ലക്ഷത്തി 57 ആയിരത്തി 500 രൂപയാണ്. ടിഎസ് പി പദ്ധതി വിഹിതം 96 ലക്ഷത്തി 63 ആയിരത്തി 208 രൂപയാണ്. എസ് സി പി വിഹിതം 4 ലക്ഷത്തി 65 ആയിരത്തി 600 രൂപയാണ്. റോഡ് ഗ്രാന്റ് 2 കോടി 79 ലക്ഷത്തി 45 ആയിരത്തി 600 രൂപയാണ്. റോഡിതര ഗ്രാന്റ് 76 ലക്ഷത്തി എഴുപത്തി ഒന്നായിരത്തി 200 രൂപയാണ്. തനത് ഫണ്ട് 1 കോടി 93 ലക്ഷത്തി 86 ആയിരത്തി 200 രൂപയാണ്. ജില്ലാ ബ്ലോക്ക് പഞ്ചായത്തുകളുടെ സംയുക്തപദ്ധതിയ്ക്കായുള്ള വിഹിതം 2 കോടി 11 ലക്ഷം രൂപയാണ്. മറ്റിതര വിഹിതങ്ങളൊക്കെ കൂടി പദ്ധതി-പദ്ധതിയേതര ചിലവുകൾക്കായി 12 കോടി 64 ലക്ഷത്തി 12 ആയിരത്തി 100 രൂപയാണ് വകയിരുത്തിയിട്ടുള്ളത്. 2023-24 സാമ്പത്തിക വര്‍ഷത്തെ ഏതാനും സ്പില്‍ ഓവര്‍ പ്രവര്‍ത്തികൾ കൂടി വരും വര്‍ഷത്തില്‍ ചെയ്തു തീര്‍ക്കേണ്ടി വരും .
ജനജീവിതത്തില്‍ അതിജീവന പടവുകളും സുസ്ഥിര സമഗ്രവികസനവും മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ പിന്നിടുന്നു. സാമൂഹ്യ നീതിയിലൂന്നി ദുര്‍ബല വിഭാഗങ്ങൾക്ക് പ്രത്യേക പരിഗണ നല്‍കി .
2024-25 സാമ്പത്തിക വര്‍ഷത്തില്‍ വിവിധ സ്രോതസ്സുകളില്‍ നിന്നുമായി 392082700/-(മുപ്പത്തി ഒപത് കോടി ഇരുപത് ലക്ഷത്തി എണ്‍പത്തിരണ്ടായിരത്തിഎഴുന്നൂറ് രൂപ
ആകെ വരവും , 388951100 മുപ്പത്തിയെട്ട് കോടി എണ്‍പത്തിഒന്‍പത് ലക്ഷത്തി അന്‍പത്തി ഒന്നായിരത്തി നൂറ് രൂപ ആകെ ചിലവും 9488761 തൊണ്ണൂറ്റിനാല് ലക്ഷത്തി എണ്‍പത്തിയെട്ടായിരത്തി എഴുന്നൂറ്റി അറുപത്തി ഒന്ന് രൂപ മിച്ചവുമുള്ള
0 Comments