Ticker

6/recent/ticker-posts

ടവർ ലൊക്കേഷൻ തുണയായി കാണാതായ ആളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

രാജപുരം:  മൊബൈൽടവർ ലൊക്കേഷൻ തുണയായി .കാണാതായ ആളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പാണത്തൂർ
 കുണ്ടുപ്പള്ളിയിലെ മാവേലിയിൽ തോമസിന്റെ മകൻ  എം. ടി.ജോസിനെ 46 യാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ഇന്നലെ വൈകുന്നേരം മുതൽ  കാണാതായതായിരുന്നു.
രാജപുരം പോലീസിൽ ബന്ധുക്കൾ പരാതി നൽകിയിരുന്നു. ഇന്ന് രാവിലെ
സൈബർ സെൽ
ടവർലൊക്കേഷൻ പരി
ശോധിച്ചപ്പോൾ നാട്ടിൽ തന്നെ ലഭിച്ചു. ഇതേതുടർന്ന് നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് ഇന്ന്
 വൈകുന്നേരത്തോടെ വീടിന് കുറച്ചകലെയുള്ള സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കശുമാവിൽ
 തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. രാജപുരം 
പൊലീസെത്തി മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ ബിന്ദു, മക്കൾ ജോബി, ജയ്മോൻ.
Reactions

Post a Comment

0 Comments