Ticker

6/recent/ticker-posts

ആവിക്കര : മൂന്ന് പേരുടെയും മൃതദേഹങ്ങൾ സംസ്ക്കരിച്ചു

കാഞ്ഞങ്ങാട് :നഗരത്തിനടുത്ത് ആവിക്കരയിൽ വാടക ക്വാർട്ടേഴ്സിൽ   മരിച്ച നിലയിൽ കണ്ടെത്തിയ മൂന്ന് പേരുടെയും മൃതദേഹങ്ങൾ സംസ്ക്കരിച്ചു.
കാഞ്ഞങ്ങാട് ബസ് സ്റ്റാൻഡിന് സമീപത്ത് വാച്ച് വർക്ക്സ് കട നടത്തുന്ന സൂര്യപ്രകാശ് 60 ,ഭാര്യ ഗീത 55 സൂര്യപ്രകാശന്റെ അമ്മ ലീല 90 എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്ന് രാത്രി സംസ്ക്കരിച്ചത്.
ലീലയുടെ മൃതദേഹം കുശാൽ നഗർ സമുദായ ശ്മശാനത്തിലും സൂര്യപ്രകാശൻ്റെയും ഭാര്യ ഗീതയുടെയും മൃതദേഹങ്ങൾ മേലാങ്കോട്ടു മാണ് സംസ്ക്കരിച്ചത്. പരിയാരം മെഡിക്കൽ കോളേജിൽ നിന്നും പോസ്റ്റ്മോർട്ട നടപടികൾ പൂർത്തിയാക്കി വീട്ടിൽ മൃതദേഹങ്ങൾ എത്തിക്കുമ്പോൾ രാത്രിയായിരുന്നു. ഉടനെ തന്നെ സംസ്ക്കാരത്തിനായി എടുത്തു. നൂറ് കണക്കിനാളുകൾ വീട്ടിലെത്തി.
Reactions

Post a Comment

0 Comments