കാസർകോട്: ഉമ്മാലിയുമ്മ ഇന്ന് സ്വന്തമായി ഭൂമിയുടെ അവകാശിയാണ്. സംസ്ഥാന സര്‍ക്കാരിന്റെ പട്ടയമേളയില്‍ മധൂര്‍ ഗ്രാമ പഞ്ചായത്തിലെ ആറാം വാര്‍ഡായ ഹിദായത്ത് നഗറില്‍ താമസിക്കുന്ന ഉമ്മാലിയുമ്മയ്ക്ക് പട്ടയം ലഭിച്ചിരിക്കുകയാണ്. ഉമ്മാലിയുമ്മ സഹോദരിയുടെ മകളായ സുബൈദയുടെ കൂടെയാണ് താമസിക്കുന്നത്. അറുപതുകാരിയായ ഉമ്മാലിയുമ്മയ്ക്ക് സ്വന്തമായി ഭൂമി എന്നത് ഏറെക്കാലത്തെ ആഗ്രഹമായിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ കരുതലിന് ഉമ്മാലിയുമ്മയും വിധേയരായിരിക്കുകയാണ്. മധൂര്‍ വില്ലേജില്‍ നാല് സെന്റ് ഭൂമിയാണ് ഉമ്മാലിയുമ്മയ്ക്ക് പട്ടയമായി ലഭിച്ചിരിക്കുന്നത്.
0 Comments