പരപ്പ :വീട്ടിലേക്ക് വരേണ്ടെന്നു പറഞ്ഞ വിരോധത്തിന് സഹോദരിമാരെ ആക്രമിച്ചു.വീട്ടിൽ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തുകയും ചെയ്തു. ബളാൽ കല്ലഞ്ചിറയിലാണ് സംഭവം.17,15 വയസുള്ള സഹോദരിമാരുടെ പരാതിയിൽ ബളാലിലെ സിജിക്കെതിരെ വെള്ളരിക്കുണ്ട് പൊലിസ് കേസെടുത്തു. കഴിഞ്ഞദിവസം വൈകിട്ടാണ് സംഭവം. മരവടി
കൊണ്ട് അടിച്ച് പരിക്കേൽപ്പിക്കുകയും വീട്ടിൽ അതിക്രമിച്ച് കയറുകയും ചെയ്തെന്നാണ് പരാതി.
0 Comments