കാഞ്ഞങ്ങാട് : മടിക്കൈ മൂന്നുറോഡ് നാന്തം കുഴിയിൽ കിണറ്റിൽ വീണ കാട്ടുപോത്തിനെ രാത്രി വൈകി കിണറ്റിൽ നിന്നും കരക്കെത്തിച്ചു .ഇന്നലെ വൈകിട്ടാണ് കാട്ട് പോത്തിനെ കിണറ്റിൽ വീണ് കിടക്കുന്നതായി കണ്ടത്. ആളുകൾ തടിച്ച് കൂടിയതിനാൽ വൈകീട്ട് കാട്ട് പോത്തിനെ പുറത്തെത്തിക്കാനുള്ള ശ്രമം വനപാലകർ ഉപേക്ഷിച്ചു. ആളുകൾ മുഴുവൻ പിരിഞ്ഞ് പോയ ശേഷം രാത്രി ഏറെ വൈകിയാണ് കാട്ട് പോത്തിനെ കിണറ്റിൽ നിന്നും കരയിലെത്തിച്ചത്. പുറത്തെത്തിക്കുന്ന സമയം വിരണ്ട് നിൽക്കുന്ന പോത്ത് ആളുകളെ ഉപദ്രവിക്കാനുള്ള സാധ്യത കണക്കിലെടുത്തായിരുന്നു ദൗത്യം രാത്രിയിലേക്ക് മാറ്റിയതെന്ന് വനപാലകർ പറഞ്ഞു. കിണറിൽ നിന്നും ചാല് കീറിയാണ് പുറത്തെത്തിച്ചത്. കിണറിൽ നിന്നും പുറത്തെത്തിച്ച ഉടനെ ഡ്രൈവ് ചെയ്ത് പോത്തിനെ കാട് കയറ്റാനായിരുന്നു പദ്ധതിയെന്ന് വനപാലകർ ഉത്തര മലബാറിനോട് പറഞ്ഞു. വീഴ്ചയിൽ കാലിന് പരിക്കേറ്റതിനാൽ കാട്ട് പോത്ത് ഓടിയില്ല. കിണറിനടുത്തുള്ള കുറ്റിക്കാട്ടിൽ നിൽക്കുകയാണിപ്പോൾ കാട്ട് പോത്ത്. ഇവിടെ വനപാലകരും പൊലീസും കാവലുണ്ട്.
0 Comments