Ticker

6/recent/ticker-posts

ചെറുവത്തൂരിലെ വിവാദ ബീവറേജ് ഔട്ട്‌ലെറ്റിൽ നിന്നും മദ്യം കൊണ്ട് പോകാനുള്ള ശ്രമം തടഞ്ഞു

ചെറുവത്തൂർ :ചെറുവത്തൂരിലെ വിവാദ ബീവറേജ് ഔട്ട്‌ലെറ്റിൽ നിന്നും മദ്യം കൊണ്ട് പോകാനുള്ള ശ്രമം ഇന്ന് രാവിലെ വീണ്ടും തടഞ്ഞു. സി.പി.എം - സി.ഐ.ടി.യു പ്രവർത്തകരാണ് ഉദ്യോഗസ്ഥരെ തടഞ്ഞത്. ബീവറേജസ്, എക്സൈസ് ഉദ്യോഗസ്ഥർ പൊലീസ് സഹായത്തോടെ മദ്യം കൊണ്ട് പോകാനെത്തുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പാർടി പ്രവർത്തകരും സി.ഐ.ടി.യു പ്രവർത്തകരും മദ്യം കൊണ്ട് പോകാൻ അനുവദിക്കില്ലെന്ന് അറിയിച്ചു. ലക്ഷക്കണക്കിന് രൂപയുടെ മദ്യ മാണ് കെട്ടി കിടക്കുന്നതെന്നും നിശ്ചിത തീയതികഴിഞ്ഞാൽ ഇവ വിറ്റഴിക്കാൻ കഴിയാതെ നശിപ്പിക്കേണ്ടി വരുമെന്ന് ഉ
ദ്യോഗസ്ഥർ പറഞ്ഞിട്ടും പ്രതിഷേധക്കാർ വഴങ്ങിയില്ല. മാർച്ച് മാസത്തിൽ വാർഷിക കണക്ക് ബോധിപ്പിക്കണമെന്ന് പറഞ്ഞെങ്കിലും ഫലമുണ്ടായില്ല. ചെറുവത്തൂർ പ്രദേശത്ത് തന്നെ മറ്റൊരിടത്ത് മദ്യശാല സ്ഥാപിച്ച് അവിടേക്ക് മാത്രമെ മദ്യം മാറ്റാൻ അനുവദിക്കുകയുള്ളൂവെന്നും പുറത്തേക്ക് കൊണ്ട് പോകാൻ അനുവദിക്കില്ലെന്ന നിലപാടിൽ പ്രതിഷേധക്കാർ ഉറച്ച് നിന്നതോടെ ഉദ്യോഗസ്ഥ സംഘം പിൻമാറി. സ്ഥലത്ത് കൂടുതൽ പോലീസ് എത്തിയിരുന്നു.
Reactions

Post a Comment

0 Comments