എൽ.ഡി.എഫ് കാസർകോട് പാർലമെൻറ് മണ്ഡലം സ്ഥാനാർത്ഥി എം.വി. ബാലകൃഷ്ണന്റെ പ്രചാരണമാണ് തുടങ്ങിയത് .
വോട്ട് അഭ്യർത്ഥിച്ച് ചുമരെഴുതി തുടങ്ങി .
കാസർകോട് അണങ്കൂരിലാണ് ചുമരെഴുതിയത്. ഇവിടെ ചുമരെഴുത്ത് ഇന്ന് രാവിലെ മുതൽ പുരോഗമിക്കുകയാണ്.
രാജപുരം ടൗണിന് സമീപം പാണത്തൂർ സംസ്ഥാന പാതക്കരികിൽ
എൽ.ഡി.എഫ് സ്ഥാനാർത്ഥി എം വി . ബാലകൃഷ്ണൻ്റെ കൂറ്റൻ ഫ്ളക്സ് ബോർഡ് ഉയർത്തിയിരിക്കുകയാണ് സി.പി.എം പ്രവർത്തകർ. ഇടതു മുന്നണിയുടെ ഔദ്യോഗിക പ്രഖ്യാപനം ഇന്ന് പുറത്ത് വരാൻ ഇരിക്കെ ദിവസങ്ങൾക്ക് മുൻപെ ഇവിടെ ഫ്ളക്സ് ഉയർന്നു.
ജില്ലയിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിക്ക് വേണ്ടി ഉയർന്ന ആദ്യ പ്രചരണ ഫ്ളക്സ് ബോർഡ് രാജപുരത്തേ താവുകയാണ്.
0 Comments