Ticker

6/recent/ticker-posts

മന്ത്രി ആർ. ബിന്ദു വയലിൽ ഇറങ്ങി കൊയ്ത്ത് ഉത്സവം ആവേശമായി

 കാഞ്ഞങ്ങാട്: അരിവാളുമായിമന്ത്രി ആർ. ബിന്ദുവും ജനപ്രതിനിധികളും വയലിൽ ഇറങ്ങിയപ്പോൾ
 കൊയ്ത്ത് ഉത്സവം ആവേശമായി.
അടോട്ട് മൂത്തേടത്ത് കുതിര് പഴയ സ്ഥാനം പാടാർക്കുളങ്ങര ഭഗവതി ദേവസ്ഥാന പരിധിയിൽ പെടുന്ന മാണിക്കോത്ത് കട്ടീൽ വളപ്പ് തറവാട്ടിൽ നൂറ്റാണ്ടുകൾക്ക് ശേഷം 2024 ഏപ്രിൽ 8, 9, 10, 11, 12 തീയതികളിലായി നടക്കുന്ന വയനാട്ടുകുലവൻ തെയ്യംകെട്ട് 
 മഹോത്സവ ആവശ്യത്തിലേക്കായി കൃഷി ചെയ്ത  നെൽകൃഷിയുടെ വിളവെടുപ്പ് ആണ് ഇന്ന് രാവിലെ
നടന്നത്.
ക്ഷേത്ര ആചാര സ്ഥാനികരുടെ സാന്നിധ്യത്തിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു മഹോത്സവ കമ്മിറ്റി ചെയർമാൻ ഐശ്വര്യ കുമാരൻ അധ്യക്ഷനായി . രാജ് മോഹൻ ഉണ്ണിത്താൻ എം.പി,
ഇ. ചന്ദ്രശേഖരൻ എം.എൽ.എ മുഖ്യാതിഥികളായി. അജാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. ശോഭ, വൈസ് പ്രസിഡന്റ് കെ. സബീഷ്,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം.. ജി. പുഷ്പ  കൃഷി ഓഫീസർ സന്തോഷ് ചാലിൽ, ഉത്തരമലബാർ തീയ്യ സമുദായ ക്ഷേത്ര സംരക്ഷണ സമിതി ചെയർമാൻ രാജൻ പെരിയ, അടോട്ട് മൂത്തേടത്ത് കുതിര് പഴയ സ്ഥാനം പ്രസിഡണ്ട് കൊട്ടൻ കുഞ്ഞി അടോട്ട്, അടോട്ട് മൂത്തേടത്ത് കുതിര് പുതിയ സ്ഥാനം പ്രസിഡന്റ് രാഘവൻ പള്ളത്തിങ്കാൽ, മാണിക്കോത്ത് പുന്നക്കാൽ ഭഗവതി ക്ഷേത്രം പ്രസിഡണ്ട് എ.ബാലകൃഷ്ണൻ മാണിക്കോത്ത്, മാണിക്കോത്ത് മുസ്ലിം ജമാഅത്ത് കമ്മിറ്റി ട്രഷറർ എം. എൻ. ഇസ്മായിൽ, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് സി. യൂസഫ് ഹാജി, പ്രസ്
ഫോറം പ്രസിഡന്റ് ടി. കെ. നാരായണൻ,അരയ വളപ്പിൽ കുഞ്ഞിക്കണ്ണൻ,
എം. പൊക്ലൻ,എ. തമ്പാൻ,വേലായുധൻ കൊടവലം, എൻ. അരവിന്ദാക്ഷൻ നായർ, അബ്ദുൾ റഹ്മാൻ വൺ ഫോർ, വി.കമ്മാരൻ അരവിന്ദൻ മാണിക്കോത്ത്, നാരായണൻ മാസ്റ്റർ മു തിയക്കാൽ  സംസാരിച്ചു. മഹോത്സവ കമ്മിറ്റി ജനറൽ കൺവീനർ വി. വി. കെ.ബാബു സ്വാഗതവും ട്രഷറർ എം. കെ. നാരായണൻ നന്ദി പറഞ്ഞു. കൊയ്തെടുത്ത നെല്ല് കൂവം അളക്കുന്നതിനും മഹോത്സവ നാളുകളിലെ അന്നദാനത്തിനുമായി ഉപയോഗിക്കും.
Reactions

Post a Comment

0 Comments