ഉദുമ : ഇരുനില വീടിന് തീപിടിച്ചു. ഗൃഹോപകരണങ്ങള്‍്് ഉൾപെടെ കത്തിനശിച്ചു. പ്രവാസി ഉദുമ കാപ്പില്‍ തെക്കേക്കര സ്വദേശി കെ.യു. മുഹമ്മദ് കുഞ്ഞിയുടെ വീട്ടിലാണ് തീപിടിച്ചത്. ഇന്നലെവൈകീട്ട്
പെയിന്റിംഗ് ജോലിക്കാര്‍ പോയിക്കഴിഞ്ഞ ശേഷമാണ് തീപിടിത്തമുണ്ടായത്. രണ്ടാം നിലയിലാണ് തീയും പുകയും കണ്ടത്. അഗ്‌നിശമന സേന സ്ഥലത്തേക്ക് എത്താന്‍ ശ്രമിച്ചെങ്കിലും ഇടുങ്ങിയ റോഡായത് കാരണം ഫയര്‍ഫോഴ്‌സിന് തീ അണക്കാന്‍ പറ്റിയില്ല. നാട്ടുകാരാണ് പൈപ്പ് വെള്ളം ഉപയോഗിച്ച് തീ അണച്ചത്.
ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് സംശയിക്കുന്നു. ഹാളില്‍ നിന്നാണ് തീപടര്‍ന്നത്. രണ്ട് കിടപ്പു മുറിയിലും നാശനഷ്ടമുണ്ടായി. താഴത്തെ നിലയിലേക്ക് പടര്‍ന്നിരുന്നെങ്കില്‍ വലിയഅപകടം സംഭവിക്കുമായിരുന്നു. ഫര്‍ണിചറുകളും ഫാന്‍ അടക്കമുള്ള ഇലക്ട്രിക് ഉപകരണങ്ങളും കത്തിനശിച്ചു. രണ്ട് ലക്ഷം രൂപയുടെ നഷ്ടമുണ്ട്.
0 Comments