കാഞ്ഞങ്ങാട് : ജില്ലയില്‍ 5,13,579 പുരുഷ വോട്ടര്‍മാരും 5,37,525 സ്ത്രീ വോട്ടര്‍മാരും ഏഴ് ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടര്‍മാരും അടക്കം 10,51,111 വോട്ടര്‍മാര്‍. കൂടുതല്‍ വോട്ടര്‍മാര്‍ മഞ്ചേശ്വരം മണ്ഡലത്ത് .
നിയോജക മണ്ഡലം തിരിച്ച് പരിശോധിക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ളത് മഞ്ചേശ്വരം മണ്ഡലത്തില്‍. 1,10,362 പുരുഷ വോട്ടര്‍മാരും 1,09,958 സ്ത്രീവോട്ടര്‍മാരുമടക്കം 2,20,320 വോട്ടര്‍മാരാണ് മഞ്ചേശ്വരത്തുള്ളത്.
കാസര്‍കോട് ലോകസഭാ മണ്ഡലത്തിന്റെ ഭാഗമായ കണ്ണൂര്‍ ജില്ലയില്‍ ഉള്‍പ്പെട്ട പയ്യന്നൂര്‍, കല്യാശ്ശേരി മണ്ഡലങ്ങളില്‍ 3,68,244 വോട്ടര്‍മാര്‍. 86,397 പുരുഷ വോട്ടര്‍മാരും 95,900 സ്ത്രീവോട്ടര്‍മാരും രണ്ട് ട്രാന്‍സ്‌ജെന്‍ഡറും ഉള്‍പ്പെടെ 1,82,299 വോട്ടര്‍മാരാണ് പയ്യന്നൂര്‍ മണ്ഡലത്തിലുള്ളത്. 84,927 പുരുഷ വോട്ടര്‍മാരും 1,01,018 സ്ത്രീ വോട്ടര്‍മാരും ഉള്‍പ്പെടെ 1,85,945 വോട്ടര്‍മാരാണ് കല്ല്യാശ്ശേരി മണ്ഡലത്തിലുള്ളത്.
കുറവ് വോട്ടര്‍മാര്‍ കാസര്‍കോട് മണ്ഡലത്തില്‍
നിയോജക മണ്ഡലം തിരിച്ച് പരിശോധിക്കുമ്പോള്‍ ഏറ്റവും കുറവ് വോട്ടര്‍മാരുള്ളത് കാസര്‍കോട് മണ്ഡലത്തില്‍. 99,795 പുരുഷന്‍മാരും 1,00,635 സ്ത്രീകളും രണ്ട് ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടര്‍മാരുമുള്‍പ്പെടെ 2,00,432 വോട്ടര്‍മാരാണ് കാസര്‍കോട് നിയോജക മണ്ഡലത്തിലുള്ളത്.
മണ്ഡലം തിരിച്ച കണക്കുകള്‍ (മറ്റ് മണ്ഡലങ്ങള്‍)
ഉദുമയില്‍ 1,04,431 പുരുഷ വോട്ടര്‍മാരും 1,09,225 സ്ത്രീ വോട്ടര്‍മാരും മൂന്ന് ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടര്‍മാരുമുള്‍പ്പെടെ 2,13,659 വോട്ടര്‍മാരാണുള്ളത്. കാഞ്ഞങ്ങാട് മണ്ഡലത്തില്‍ 1,03,517 പുരുഷ വോട്ടര്‍മാരും 1,12,260 സ്ത്രീ വോട്ടര്‍മാരും ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടറുമുള്‍പ്പടെ 2,15,778 വോട്ടര്‍മാരാണുള്ളത്. തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ 95,474 പുരുഷന്‍മാരും 1,05,447 സ്ത്രീകളും ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടറുമുള്‍പ്പെടെ 2,00,922 വോട്ടര്‍മാരാണുള്ളത്.
ജില്ലയില്‍ 12,559 കന്നിവോട്ടര്‍മാര്‍
കാസര്‍കോട് ജില്ലയില്‍ 6,367 പുരുഷന്‍മാരും 6,189 സ്ത്രീകളും മൂന്ന് ട്രാന്‍സ്‌ജെന്‍ഡര്‍മാരും ഉള്‍പ്പെടെ 12,559 കന്നിവോട്ടര്‍മാരാണ് ജില്ലയിലുള്ളത്. മഞ്ചേശ്വരം മണ്ഡലത്തില്‍ 957 പുരുഷന്‍മാരും 988 സ്ത്രീകളുമായി 1945 കന്നിവോട്ടര്‍മാരാണുളളത്. കാസര്‍കോട് മണ്ഡലത്തില്‍ 960 പുരുഷന്‍മാരും 810 സ്ത്രീകളും രണ്ട് ട്രാന്‍സ്‌ജെന്‍ഡര്‍മാരുമായി 1772 കന്നി വോട്ടര്‍മാരാണ് ഉള്ളത്. ഉദുമ മണ്ഡലത്തില്‍ 1491 പുരുഷന്‍മാരും 1440 സ്ത്രീകളും ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടറും ഉള്‍പ്പെടെ 2932 കന്നി വോട്ടര്‍മാരാണുള്ളത്. കാഞ്ഞങ്ങാട് മണ്ഡലത്തില്‍ 1426 പുരുഷന്‍മാരും 1348 സ്ത്രീകളുമായി 2774 കന്നിവോട്ടര്‍മാരാണുള്ളത്. തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ 1533 പുരുഷന്‍മാരും 1603 സ്ത്രീകളുമായി 3136 കന്നിവോട്ടര്‍മാരാണുള്ളത്.
കാസര്‍കോട് ലോകസഭാ മണ്ഡലത്തിന്റെ ഭാഗമായ കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍ കല്ല്യാശ്ശേരി മണ്ഡലങ്ങളില്‍ 6794 കന്നിവോട്ടര്‍മാര്‍. പയ്യന്നൂര്‍ മണ്ഡലത്തില്‍ 1893 പുരുഷ വോട്ടര്‍മാരും 1589 സ്ത്രീ വോട്ടര്‍മാരുമായി 3482 കന്നി വോട്ടര്‍മാരാണുള്ളത്. കല്ല്യാശ്ശേരി മണ്ഡലത്തില്‍ 1643 പുരുഷ വോട്ടര്‍മാരും 1669 സ്ത്രീ വോട്ടര്‍മാരുമായി 3312 കന്നി വോട്ടര്‍മാരാണുള്ളത്.
തിരിച്ചറിയല്‍ കാര്‍ഡ്
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിച്ച മുഴുവന്‍ തീരിച്ചറിയല്‍ കാര്‍ഡുകളും ഇതിനോടകം വിതരണം ചെയ്തു കഴിഞ്ഞു. താമസം മാറിപ്പോയതോ, സ്ഥലത്ത് ഇല്ലാത്തതോ മരണപ്പെട്ടതോ ആയ വ്യക്തികളെ കണ്ടെത്തുന്നതിന് ബി.എല്‍.ഒ മാര്‍ മുഖേനെ നേരിട്ട് വീടുകളില്‍ ചെന്ന് ഉറപ്പാക്കിയിട്ടുണ്ട്. ലിസ്റ്റുകള്‍ തയ്യാറാക്കി പ്രിസൈഡിങ് ഓഫീസര്‍മാര്‍ക്ക് കൈമാറും.
വോട്ടര്‍മാരെ തിരിച്ചറിയുന്നതിനായി പോളിംഗ് ബൂത്തില്‍ താഴെ പറയുന്ന ഇലക്ഷന്‍ കമ്മീഷന്‍ അംഗീകാരമുള്ള തിരിച്ചറിയല്‍ രേഖകളില്‍ ഒന്ന് കൊണ്ടുവരേണ്ടതാണ്
1) ആധാര്‍ കാര്‍ഡ്
2) തൊഴില്‍ കാര്‍ഡ്
3) ബാങ്ക് അല്ലെങ്കില്‍ പോസ്റ്റ് ഓഫിസ് അനുവദിച്ച ഫോട്ടോഗ്രാഫോട് കൂടിയുള്ള പാസ്ബുക്ക്
4) കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന്റെ അംഗീകാരമുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് സ്മാര്‍ട്ട് കാര്‍ഡ്
5) ഡ്രൈവിംഗ് ലൈസന്‍സ്
6) പാന്‍ കാര്‍ഡ്
7) ഏക അംഗീകൃത സ്മാര്‍ട്ട് കാര്‍ഡ്
8) ഇന്ത്യന്‍ പാസ്പ്പോര്‍ട്ട്
9)ഫോട്ടോഗ്രാഫുള്ള പെന്‍ഷന്‍ രേഖ
10) ഫോട്ടോഗ്രാഫുള്ള സര്‍ക്കാര്‍, കേന്ദ്ര സര്‍ക്കാര്‍, പി.എസ്.യു, പബ്ലിക് ലിമിറ്റഡ് കമ്പനി സര്‍വ്വീസ് ഐഡന്റിറ്റി കാര്‍ഡ്
11) എം.പി, എം.എല്‍.എ, എം.എല്‍.സി ഔദ്യോഗിക തിരിച്ചറിയല്‍ രേഖ
12) കേന്ദ്ര സാമൂഹ്യ നീതി വകുപ്പിന്റെ അംഗീകാരമുള്ള കാര്‍ഡ്
പോളിങ് സ്റ്റേഷനുകളിലെ അടിസ്ഥാന സൗകര്യം
ജില്ലയിലെ 983 പോളിങ് സ്റ്റേഷനുകളിലും അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കും. കുടിവെള്ളം, റാമ്പ്, ശുചിമുറി സൗകര്യങ്ങള്‍ ഒരുക്കും.
ഭിന്നശേഷി സൗഹൃദം
ഭിന്നശേഷിക്കാരായ വോട്ടര്‍മാരുടെ ഫ്ളാഗിങ് പൂര്‍ത്തിയായി. ഇവര്‍ക്ക് പോളിങ് സ്റ്റേഷനുകളില്‍ വീല്‍ചെയര്‍ സൗകര്യങ്ങള്‍ ഒരുക്കും. 85 യസ്സിന് മുകളില്‍ പ്രായമുള്ള വോട്ടെടുപ്പിന് ഹാജരാകാന്‍ സാധിക്കാത്ത വോട്ടര്‍മാര്‍ക്കും ഭിന്നശേഷിക്കാരായ പോളിങ് സ്റ്റേഷനില്‍ എത്താന്‍ കഴിയാത്ത വോട്ടര്‍മാര്‍ക്കും കോവിഡ് പോസിറ്റീവ് ആയ സ്റ്റേഷനില്‍ എത്താന്‍ കഴിയാത്ത വോട്ടര്‍മാര്‍ക്കും വീടുകളില്‍ വോട്ട് ചെയ്യാനുള്ള സൗകര്യം ഉറപ്പാക്കും.
മാര്‍ച്ച് 18 വരെ ജില്ലയില്‍ 10527 ഭിന്നശേഷി വോട്ടര്‍മാര്‍
മാര്‍ച്ച് 18 വരെ ജില്ലയില്‍ 6226 പുരുഷ വോട്ടര്‍മാരും 4301 സ്ത്രീ വോട്ടര്‍മാരുമായി 10527 ഭിന്നശേഷി വോട്ടര്‍മാരാണ് ഫ്‌ളാഗ് ചെയ്തത്. മഞ്ചേശ്വരം മണ്ഡലത്തില്‍ 1572 പുരുഷ വോട്ടര്‍മാരും 1030 സ്ത്രീ
വോട്ടര്‍മാരുമായി 2602 ഭിന്നശേഷി വോട്ടര്‍മാര്‍ ഫ്‌ലാഗ് ചെയ്തു. കാസര്‍കോട് മണ്ഡലത്തില്‍ 1133 പുരുഷ വോട്ടര്‍മാരും 674 സ്ത്രീ വോട്ടര്‍മാരും 1807 ഭിന്നശേഷി വോട്ടര്‍മാര്‍ ഫ്‌ലാഗ് ചെയ്തു. ഉദുമ മണ്ഡലത്തില്‍ 1603 പുരുഷ വോട്ടര്‍മാരും 1107 സ്ത്രീ വോട്ടര്‍മാരുമായി 2710 ഭിന്നശേഷി വോട്ടര്‍മാര്‍ ഫ്‌ളാഗ് ചെയ്തു. കാഞ്ഞങ്ങാട് മണ്ഡലത്തില്‍ 1008 പുരുഷ വോട്ടര്‍മാരും 794 സ്ത്രീ വോട്ടര്‍മാരുമായി 1802 ഭിന്നശേഷി വോട്ടര്‍മാര്‍ ഫ്‌ളാഗ് ചെയ്തു. തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ 910 പുരുഷ വോട്ടര്‍മാരും 696 സ്ത്രീ വോട്ടര്‍മാരുമായി 1606 ഭിന്നശേഷി വോട്ടര്‍മാര്‍ ഫ്‌ളാഗ് ചെയ്തു.
മാര്‍ച്ച് 18 വരെ ജില്ലയില്‍ 5138 85 പ്ലസ് വോട്ടര്‍മാര്‍
മാര്‍ച്ച് 18 വരെ ജില്ലയില്‍ 1747 പുരുഷ വോട്ടര്‍മാരും 3391 സ്ത്രീ വോട്ടര്‍മാരുമായി 5138 85 പ്ലസ് വോട്ടര്‍മാരാണുള്ളത്. മഞ്ചേശ്വരം മണ്ഡലത്തില്‍ 259 പുരുഷ വോട്ടര്‍മാരും 433 സ്ത്രീ വോട്ടര്‍മാരുമായി 692 85പ്ലസ് വോട്ടര്‍മാരാണുള്ളത്. കാസര്‍കോട് മണ്ഡലത്തില്‍ 329 പുരുഷ വോട്ടര്‍മാരും 430 സ്ത്രീ വോട്ടര്‍മാരുമായി 759 85പ്ലസ് വോട്ടര്‍മാരാണുള്ളത്. ഉദുമ മണ്ഡലത്തില്‍ 339 പുരുഷ വോട്ടര്‍മാരും 640 സ്ത്രീ വോട്ടര്‍മാരുമായി 979 85പ്ലസ് വോട്ടര്‍മാരാണുള്ളത്. കാഞ്ഞങ്ങാട് മണ്ഡലത്തില്‍ 414 പുരുഷ വോട്ടര്‍മാരും 964 സ്ത്രീ വോട്ടര്‍മാരുമായി 1378 85പ്ലസ് വോട്ടര്‍മാരാണുള്ളത്. തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ 406 പുരുഷ വോട്ടര്‍മാരും 924 സ്ത്രീ വോട്ടര്‍മാരുമായി 1330 85പ്ലസ് വോട്ടര്‍മാരാണുള്ളത്.
0 Comments