കാസർകോട്: കുടുംബം ബന്ധു വീട്ടിൽ നോമ്പ് തുറക്ക് പോയ സമയം വീട്ടിൽ വൻ കവർച്ച.25 പവൻ സ്വർണാഭരണങ്ങളും ലക്ഷങ്ങളുടെ വിദേശകറൻസിയും നഷ്ടപ്പെട്ടു. കുമ്പള ശാന്തിപ്പള്ളത്തെ പ്രവാസി ജുബെറിൻ്റെ വീട്ടിലാണ് കവർച്ച നടന്നത്. ഇന്നലെ വൈകീട്ട് വീട് പൂട്ടി കുടുംബം പോയതാണ്. ഇന്ന്
രാവിലെ തിരിച്ചെത്തിയപ്പോഴാണ് കവർച്ച നടന്നതായി അറിഞ്ഞത്. കുമ്പള പൊലീസ് ഇൻസ്പെക്ടർ വിജയയുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു. 400 യു.എ.ഇ ദിർഹമാണ്
മോഷണം പോയത്. വീടിൻെറ മുൻ വശം വാതിൽ കുത്തി തുറന്ന നിലയിലാണ്. അലമാരപൊളിച്ചാണ് കവർച്ച.
0 Comments