Ticker

6/recent/ticker-posts

ഹോളി ആഘോഷത്തിൽ പങ്കെടുക്കാത്തതിന് വിദ്യാർത്ഥിക്ക് നേരെ അക്രമം 4 പേർക്കെതിരെ കേസ്

കാഞ്ഞങ്ങാട്:ഹോളി ആഘോഷത്തിൽ പങ്കെടുക്കാത്ത വിരോധത്തിന് 17 കാരനെ നാലംഗ സംഘം  ആക്രമിച്ചു.ചെമ്മട്ടംവയലിലെ കെ.പി നിവേദിനെയാണ് കഴിഞ്ഞ ദിവസം ആക്രമിച്ചത്.അമ്പലത്തുകര ഗവ ഹയർ സെക്കണ്ടറി സ്കൂളിന് മുൻവശത്തെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ നിൽക്കുകയായിരുന്നു നിവേദ്.ഒരു കാര്യം സംസാരിക്കാൻ ഉണ്ടെന്നു പറഞ്ഞു  ചാളക്കടവ് ഭാഗത്തേക്ക് പോകുന്ന ബസ് കാത്തിരിപ്പ് കേന്ദ്രത്തിനടുത്തു കൊണ്ടുപോയാണ് ആക്രമിച്ചത്. തള്ളിയിടുകയും മുഖത്തടിച്ചു പരിക്കേൽപ്പിക്കുകയു മായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട നാലുപേർക്കെതിരെ 
ഹോസ്ദുർഗ് പൊലീസ്  കേസെടുത്തു.
Reactions

Post a Comment

0 Comments