Ticker

6/recent/ticker-posts

പി.ഡബ്ളിയു. ഡി ബിൽഡിംഗ് സബ് ഡിവിഷൻ ഓഫീസിൻെറ ജനാല ചില്ലുകൾ കല്ലെറിഞ്ഞ് തകർത്തു

കാസർകോട്:പി.ഡബ്ളിയു. ഡി ബിൽഡിംഗ് സബ് ഡിവിഷൻ ഓഫീസിൻെറ ജനാല ചില്ലുകൾ കല്ലെറിഞ്ഞ് തകർത്തു. പുലിക്കുന്നിൽ പ്രവർത്തിക്കുന്ന ഓഫീസ് കെട്ടിടത്തിൻ്റെ ജനാല ചില്ലുകളാണ് എറിഞ്ഞ് തകർത്തത്. ഇന്ന് രാവിലെയാണ് തകർത്ത നിലയിൽ കണ്ടത്. പിറക് വശത്തെ ജനലുകളാണ് തകർത്തത്. പതിനായിരം രൂപയുടെ നഷ്ടം സംഭവിച്ചു. ഹെഡ് ക്ലർക്ക് ടി. രാമചന്ദ്രൻ നൽകിയ പരാതിയിൽ കാസർകോട്ട ടൗൺ പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments