Ticker

6/recent/ticker-posts

മോട്ടോർ ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു

കള്ളാർ : നിയന്ത്രണം വിട്ട
ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു. രാജപുരം വണ്ണാത്തിക്കാനത്തെ
 അഷ്റഫിൻ്റെ മകൻ അഷ്ക്കർ 21ആണ് മരിച്ചത്. കള്ളാർ മുസ്ലിം പള്ളിക്ക് സമീപമുണ്ടായ അപകടത്തിലാണ് മരണം. നിയന്ത്രണം വിട്ട ഇരുചക്ര വാഹനം
റോഡിൽ നിന്നും പുറത്തേക്ക് തെറിച്ച് മറിയുകയായിരുന്നു. ഇന്നലെ സന്ധ്യക്കായിരുന്നു അപകടം.
ഓടിക്കൂടിയ നാട്ടുകാർ ആദ്യം പൂടംകല്ല് താലൂക്ക് ആശുപത്രിയിലെത്തിച്ചു. ഇവിടെ നിന്നും കാഞ്ഞങ്ങാട്ടും മംഗലാപുരത്തുമെത്തിച്ചു. രാത്രി 12 മണിയോടെ മംഗലാപുരം ആശുപത്രിയിലാണ് മരണം. പുതിയ ബൈക്കാണ് അപകടത്തിൽപ്പെട്ടത്. പുതിയബൈക്ക് ഓടിച്ച്
നോക്കുന്നതിനിടെയായിരുന്നു അപകടം.
കള്ളാർ ടൗണിൽ നിന്നും മാലക്കല്ല് ഭാഗത്തേക്ക് ഓടിച്ച് പോവുകയായിരുന്നു.
Reactions

Post a Comment

0 Comments