അർഹരാണെന്നും ജീവിച്ചിരിപ്പുണ്ടെന്നും തെളിയിക്കുന്ന മസ്റ്ററിങ്ങ് (ഇ കെ വൈസി അപ്ഡേഷൻ) നടത്തണമെന്ന് അധികൃതർ നിർദേശിച്ചു.15 നുള്ളിൽ മസ്റ്ററിങ്ങ് പൂർത്തിയാക്കാനാണ് നിർദേശം. . അല്ലാത്തവർക്ക് ഏപ്രിൽ മാസം മുതൽ റേഷൻ കടകളിൽ നിന്നുള്ള സൗജന്യ ഭക്ഷ്യധാന്യങ്ങൾ മുടങ്ങാനിടയുണ്ട്. ഇതെ തുടർന്ന് വെള്ളരിക്കുണ്ട് താലൂക്കിലെ മുൻഗണന, ഏഏവൈ കാർഡുകളിൽ ഉൾപ്പെട്ട മുഴുവൻ അംഗങ്ങളും ഇന്ന് മുതൽ തന്നെ റേഷൻ കടകളിലൂടെയും , ക്യാമ്പുകളിലൂടെയും ഇ-പോസ് മെഷിൻ വഴി ഇ കെ വൈസി അപ്ഡേഷൻ പൂർത്തീ കരിക്കണം. റേഷൻ കാർഡ്, ആധാർ കാർഡ് എന്നിവ
കൊണ്ടു പോകണം.
വെള്ളരിക്കുണ്ട് താലൂക്കിൽ 9471 ഏഏവൈ കാർഡുകളിലും 15252 മുൻഗണന കാർഡുകളിലുമായുമുള്ള 90325 അംഗങ്ങൾ മസ്റ്ററിങ്ങ് നടത്തേണമെന്ന് താലൂക്ക് സപ്ലൈ ഓഫിസർ ടി.സി സജിവൻ അറിയിച്ചു.
0 Comments