Ticker

6/recent/ticker-posts

നടന്ന് പോവുകയായിരുന്ന ആളെ ഇടിച്ച് വീഴ്ത്തി സ്കൂട്ടർ കയറ്റി കൊല്ലാൻ ശ്രമം

കാസർകോട്:.നടന്ന് പോവുകയായിരുന്ന ആളെ ഇടിച്ച് വീഴ്ത്തി സ്കൂട്ടർ കയറ്റി കൊല്ലാൻ ശ്രമമെന്ന് കേസ്. മാസ് തിക്കുണ്ട് കാച്ചിക്കാടിലെ എം.പി. ഇബ്രാഹീമിൻ്റെ ദേഹത്താണ് സ്കൂട്ടർ ഓടിച്ച് കയറ്റിയത്. വീട്ടിലേക്ക് നടന്ന് പോകവെ കാച്ചിക്കാട് റോഡിൽ വെച്ച് കറുത്ത സ്കൂട്ടറിൽ വന്ന ആൾ തലയുടെ പിൻഭാഗത്ത് ഇടിച് വീഴ്ത്തി ശേഷം സ്കൂട്ടർ ശരീരത്തിൽ ഓടിച്ച് കയറ്റിയെന്നാണ് പരാതി. വലതുകാൽതുടയെല്ലിന് ഗുരുതരമായി പരിക്കേറ്റു. വീണ്ടും സ്കൂട്ടറിൻ്റെ സ്പീഡ് കൂട്ടി ഓടിച് കയറ്റാൻ ശ്രമിച
പ്പോൾ ഓടി രക്ഷപെടുകയായിരുന്നു. നര ഹത്യാ ശ്രമത്തിന് ഫറൂഖ് എന്ന ആൾക്കെതിരെ ആദൂർ പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments