Ticker

6/recent/ticker-posts

ഡൈവിംഗ് സ്കൂൾ ഉടമകളുടെ കാഞ്ഞങ്ങാട് ആർ.ടി.ഒ ഓഫീസ് മാർച്ചിൽ പൊലീസുമായി ഉന്തും തള്ളും, മന്ത്രിയുടെ കോലം കത്തിക്കാതെ തിരികെ കൊണ്ട് പോയി

കാഞ്ഞങ്ങാട് : ഇന്ന് രാവിലെ നടന്ന
ഡൈവിംഗ് സ്കൂൾ ഉടമകളുടെ കാഞ്ഞങ്ങാട് ആർ.ടി.ഒ ഓഫീസ് മാർച്ചിൽ പൊലീസുമായി ഉന്തും തള്ളും.
ഡ്രൈവിംഗ് ടെസ്റ്റ് ബഹിഷ്കരണം സംബന്ധിച്ച്, കേരളത്തിലെ മുഴുവൻ ടെസ്റ്റ് ഗ്രൗണ്ടുകളിലും  ഡ്രൈവിംഗ് ടെസ്റ്റുകൾ ബഹിഷ്കരിക്കണമെന്ന് ആൾ കേരള മോട്ടോർ ഡ്രൈവിംഗ് സ്കൂൾ ഇൻസ്ട്രക്ടേഴ്സ് ആൻഡ് വർക്കേഴ്സ് അസോസിയേഷൻ ആഹ്വാനം പ്രകാരമാണ് കാഞ്ഞങ്ങാട് ആർ.ടി.ഒ ഓഫീസ് മാർച്ച് നടന്നത്. മിനി സിവിൽ സ്റ്റേഷന് മുന്നിൽ മാർച്ച് തടഞ്ഞ
പ്പോഴാണ് പ്രവർത്തകർ പൊലീസുമായി ഉന്തും തള്ളുമുണ്ടായത്. കാഞ്ഞങ്ങാട് മുൻസിപ്പാലിറ്റിയിലെ പ്രതിപക്ഷ നേതാവ് കെ.കെ. ജാഫർ ഉദ്ഘാടനം ചെയ്തു. ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിൻ്റെ കോലവുമായാണ് സമരക്കാർ ആർ.ടി.ഒ ഓഫീസിന് മുന്നിലെത്തിയത്. എന്നാൽ കോലം കത്തിച്ചില്ല. 50 പേർക്ക് മാത്രം ഒരു ദിവസം ടെസ്റ്റെന്ന തീരുമാനം മന്ത്രി പിൻവലിച്ചതായി വാർത്ത വന്നതിനെ തുടർന്നാണ് മന്ത്രിയുടെ കോലം കത്തിക്കാതെ തിരുകെ
കൊണ്ട് പോയതെന്ന് സംഘടന നേതാക്കൾ ഉത്തര മലബാറിനോട് പറഞ്ഞു. രാവിലെ സമരക്കാർ ടെസ്റ്റ് ഗ്രൗണ്ടിലെത്തി പ്രതിഷേധിച്ചിരുന്നു.
Reactions

Post a Comment

0 Comments